HomeKerala'വ്യക്തിപരമായി ആക്ഷേപിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം':ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ച് MV...

‘വ്യക്തിപരമായി ആക്ഷേപിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം’:ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ച് MV ഗോവിന്ദൻ | G Sudhakaran 

ആലപ്പുഴ: സി.പി.എമ്മിലെ കരുത്തനായ നേതാവ് ജി. സുധാകരനും പാർട്ടി നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് സൂചന.(Membership should be renewed, MV Govindan speaks to G Sudhakaran over phone)

വാർത്താസമ്മേളനത്തിനിടെ ജി. സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും അതിനു പിന്നാലെ അദ്ദേഹം ചിരിച്ചതുമാണ് സുധാകരനെ ചൊടിപ്പിച്ചത്. പരാമർശം തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്നാൽ, താൻ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ ധരിപ്പിച്ചു. മാധ്യമങ്ങൾ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വിശദീകരിച്ച പാർട്ടി സെക്രട്ടറി, അംഗത്വം പുതുക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് സുധാകരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടിയിൽ താൻ നേരിടുന്ന അവഗണനകൾ അദ്ദേഹം അക്കമിട്ട് നിരത്തുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് മാറിയ ശേഷം ജില്ലാ സെക്രട്ടറി ഒരിക്കൽ പോലും തന്നെ ബന്ധപ്പെട്ടില്ല. പൊതുപരിപാടികളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു.

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകാൻ നേതൃത്വം തയ്യാറായില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും സുധാകരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

WhatsApp Channel Banner

Latest updates

മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാനില്ല, 13...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിലും പ്രളയക്കെടുതിയിലും ഇതുവരെ 8 മരണങ്ങൾ സ്ഥിരീകരിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുഖ്യമന്ത്രി വി.ഡി. സതീശനും അറിയിച്ചു. മഴക്കെടുതിയിൽ 8 പേരെ കാണാതാവുകയും 13 പേർക്ക് പരിക്കേൽക്കുകയും...

മരട് തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണ്ണായക വഴിത്തിരിവ്: വൻ ലഹരിസംഘത്തെ...

കൊച്ചി: മരടിൽ യുവാവിനെ ബലമായി തട്ടിക്കൊണ്ടുപോയ കേസിന് പിന്നിലെ വൻ മയക്കുമരുന്ന് മാഫിയാ ശൃംഖലയെ തകർത്ത് കൊച്ചി സിറ്റി പോലീസ്. ജൂലൈ 29-ന് രാത്രി ഫോറം മാളിന് മുന്നിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന...

‘ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്?’: മുഖ്യമന്ത്രി VD സതീശനെ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്ര നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ...

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: വനംവകുപ്പ്...

കൊല്ലം: കുളത്തൂപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ്...

പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 2,117.85 കോടിയുടെ കേന്ദ്രസഹായം: പട്ടികയിൽ കേരളമില്ല,...

തിരുവനന്തപുരം: രാജ്യത്ത് കാലവർഷക്കെടുതിയും മിന്നൽ പ്രളയവും നേരിടുന്ന ഏഴ് സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായമായി 2,117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂറായി അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുള്ള കേന്ദ്ര വിഹിതമാണ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....