ത​ല​ശ്ശേ​രി ആ​ർ​ച്ച്ബി​ഷ​പ് ആയി മാ​ർ ജോ​സ​ഫ് പാം​പ്ലാ​നിനെയും, പാ​ല​ക്കാ​ട് ബി​ഷ​പ് ആയി മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്കലിനേയും നിയമിച്ചു

278


കാ​ക്ക​നാ​ട്:  മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യെ ത​ല​ശ്ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നിയമിച്ചു.  കൂടാതെ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലിനെ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി നി​യ​മി​ച്ചു.  തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത് ജ​നു​വ​രി ഏ​ഴ് മു​ത​ൽ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന സി​ന​ഡി​ലാ​ണ്.ഇ​ന്ന്  വ​ത്തി​ക്കാ​നി​ലും കാ​ക്ക​നാ​ട് സീ​റോ​മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യാ​യി​ലും ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്  കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യാ​ണ്.
 

Share this story