തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ, ടേം വ്യവസ്ഥകൾ തള്ളി മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചു. തനിക്ക് മന്ത്രിസ്ഥാനം അഞ്ച് വർഷം തന്നെ വേണമെന്നും, പകുതി കാലാവധി വീതം പങ്കിടുന്ന രീതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Mani C Kappan rejects term formula demands full five year minister post in UDF cabinet)
മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലീമിസുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാണി സി. കാപ്പന്റെ ഈ പരസ്യ പ്രതികരണം. പാലായിൽ വന്ന് തനിക്ക് നൽകിയ വാക്ക് പാലിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ ‘ടീം യു.ഡി.എഫിന്റെ’ വിശ്വസ്തനായ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേതാക്കൾ മുൻപ് നടത്തിയ പ്രസംഗങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മാണി സി. കാപ്പന്റെ കടന്നാക്രമണം. മാണി സി. കാപ്പൻ ഇങ്ങോട്ട് വന്ന വണ്ടിയിലായിരിക്കില്ല, തിരികെ പോകുമ്പോൾ കൊടിവെച്ച വണ്ടിയിലായിരിക്കും പോവുകയെന്ന് പാലായിൽ വന്ന് പ്രസംഗിച്ചതാണ്. തനിക്ക് നൽകിയ വാക്ക് പാലിക്കാൻ ബാധ്യസ്ഥരാണ് എന്നും മാണി സി. കാപ്പൻ പറഞ്ഞു. നിലവിലെ യു.ഡി.എഫ് ധാരണ പ്രകാരം കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് തീരുമാനം.
Story Summary
Mani C Kappan has taken a tough stance against the UDF’s proposed term-sharing formula for cabinet positions, demanding a full 5-year ministerial tenure. Speaking after a meeting with Major Archbishop Mar Baselios Cleemis, Kappan reminded VD Satheesan and Ramesh Chennithala of their public promises in Pala that he would return in an official minister’s car.

