HomeKeralaപഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: നൽകാനാകില്ലെന്ന്...

പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് നൽകിയ മൃതദേഹം തിരികെ വേണമെന്ന് മക്കൾ: നൽകാനാകില്ലെന്ന് ഹൈക്കോടതി | Kerala High Court

കൊച്ചി: പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ മൃതദേഹം, പിന്നീട് മക്കളിൽ ചിലർ ആവശ്യപ്പെട്ടു എന്ന കാരണത്താൽ തിരികെ നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ വേണമെന്നാവശ്യപ്പെട്ട് മക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.(Kerala High Court rejects plea to return donated body rules individuals wish is supreme)

ഏഴ് മക്കളിൽ മൂന്ന് പേരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് കൈമാറിയതിനെതിരെയായിരുന്നു ഹർജി. തങ്ങളുടെ സമ്മതമില്ലാതെയാണ് മറ്റ് സഹോദരങ്ങൾ ചേർന്ന് അമ്മയുടെ ശരീരം മെഡിക്കൽ കോളേജിന് നൽകിയതെന്നും, ഇതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

എന്നാൽ, മരണശേഷം തന്റെ ശരീരം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ സ്വമേധയാ സമ്മതപത്രം നൽകിയിരുന്നുവെന്ന് മറ്റ് സഹോദരങ്ങൾ കോടതിയെ അറിയിക്കുകയും ഈ രേഖകൾ ഹാജരാക്കുകയും ചെയ്തു. കോടതി ഈ സമ്മതപത്രം വിശദമായി പരിശോധിച്ച ശേഷം ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Story Summary

The Kerala High Court, under Justice Bechu Kurian Thomas, dismissed a petition filed by three children seeking the return of their deceased mother’s body from Kalamassery Government Medical College for religious burial. The court ruled that under the Kerala Anatomy Act 1957, a person’s living will and consent form to donate their body for medical research cannot be overridden by the subsequent demands of their relatives.

WhatsApp Channel Banner

Latest updates

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

‘കൊടിയും ബാനറും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ചുകൊണ്ടുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നു. പകരം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ആരോഗ്യമന്ത്രി കെ....

മൺസൂൺ ബമ്പർ ഭാഗ്യശാലി കണ്ണൂരിൽ: ഒന്നാം സമ്മാനമായ 10...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരിൽ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്....

‘തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. തള്ളൽ ഒരു കായിക ഇനമായിരുന്നെങ്കിൽ കേരളത്തിന് ഒളിംപിക്സിൽ മെഡൽ കിട്ടിയേനെ എന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ...

ഗുജറാത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ; വിഷവാതകവും ബോംബ്...

ഗുജറാത്ത്: ജെയ്ഷെ മുഹമ്മദ് ഭീകരർ ഗുജറാത്തിൽ പിടിയിലായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീരിൽ വെച്ച് പ്രത്യേക പരിശീലനം നേടിയ ഭീകരർ, ദൈനംദിന ഉപയോഗത്തിലുള്ള വസ്തുക്കളിൽ നിന്ന് വിഷവാതകവും ബോംബുകളും നിർമ്മിക്കാൻ...

DON'T MISS

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...