Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaമാനന്തവാടിയിലെ യുവാവിൻ്റെ ആത്മഹത്യ: ഭാര്യയുടെ മൊഴി രേഖപ്പെടുത്തി, ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന്...

മാനന്തവാടിയിലെ യുവാവിൻ്റെ ആത്മഹത്യ: ഭാര്യയുടെ മൊഴി രേഖപ്പെടുത്തി, ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി, ആരോപണങ്ങൾ നിഷേധിച്ച് EC ബാപ്പു | Suicide

🎙️ Latest Podcast

വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady suicide case, Wife’s statement recorded)

എന്നാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി നജ്മത്തിന്റെ മൊഴി പോലീസ് വീണ്ടും വിശദമായി രേഖപ്പെടുത്തും. ആത്മഹത്യയ്ക്ക് മുൻപ് സജീർ പുറത്തുവിട്ട വീഡിയോയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന ബാപ്പു, റഫീഖ് എന്നിവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും. കൂടാതെ, ബാപ്പുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും.

സജീറിന്റെ വീഡിയോയിൽ പരാമർശിച്ച ഇ.സി. ബാപ്പു തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. താൻ നിരപരാധിയാണെന്നും തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. മാസങ്ങളായി സജീർ വാടക നൽകിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.