Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു |...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: ആറളം ഫാമിൽ യുവാവ് കൊല്ലപ്പെട്ടു | Wild elephant

🎙️ Latest Podcast

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.(Man killed at Aralam farm by Wild elephant attack, yet another life has gone)

പുലർച്ചെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിനെ കാട്ടാന അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിലടക്കം ചവിട്ടേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാവുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.