കുട്ടിയെ പീഡിപ്പിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ
Sep 14, 2023, 17:11 IST

തിരുവനന്തപുരം: കോയമ്പത്തൂരിലുള്ള അമ്പലത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ ലോഡ്ജിൽ കൊണ്ടുവന്ന് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിൽ. തമിഴ്നാട് ചെങ്കൽപേട്ട മണിവാക്കം സ്വദേശി ചിരഞ്ജീവിയെ(38)യാണ് തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ തമ്പാനൂരിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ കൊണ്ടുവന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിക്ക് പ്രതി മദ്യം നൽകാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിലുലാ സംഘമാണ് പ്രതിയെ പിടികൂടിയത്.