ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള | 
Motorola with Republic Day offers on Flipkart

ഫ്ളിപ്കാർട്ടിൽ റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള | Motorola with Republic Day offers on Flipkart

Published on

കൊച്ചി : ഫ്ളിപ്കാർട്ട് റിപ്പബ്ലിക് ഡേ വിൽപ്പനയിൽ മോട്ടോറോള ഫോണുകൾക്ക് വിലക്കുറവ്. മോട്ടോറോള എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ 96 5ജി, മോട്ടോ ജി 67 പവർ, മോട്ടോ ജി 57 പവർ തുടങ്ങിയ ഫോണുകൾക്കാണ് ഓഫർ. മോട്ടോറോള സെഗ്മെന്റിലെ ഏക ട്രിപ്പിൾ 50 എംപി എഐ-പവർഡ് ക്യാമറ സിസ്റ്റം, ലോകത്തിലെ ഏറ്റവും ഇമ്മേഴ്സീവ് ആയ 1.5കെ ട്രൂ കളർ ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, ഡിഎക്‌സ്ഒഎംആർകെ ഗോൾഡ് ലേബൽ റേറ്റു ചെയ്ത 6000എംഎഎച്ച് ബാറ്ററി, അൾട്രാ-ഫാസ്റ്റ് 90 ഡബ്ല്യു ടർബോ പവർ ചാർജിംഗ്, ഐപി68/ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, പ്രീമിയം പാന്റോൺ ക്യൂറേറ്റഡ് ഡിസൈൻ എന്നീ ഫീച്ചറുകളോടുകൂടിയ മോട്ടോറോള എഡ്ജ് 60 പ്രോ 25,999 രൂപയ്ക്ക്് ലഭ്യമാകും. ലോകത്തിലെ ഏറ്റവും ഇമ്മേഴ്സീവ് ആയ 1.5 കെ ഓൾ-കർവ്ഡ് ഡിസ്പ്ലേ, ട്രൂ കളർ സോണി ലിറ്റിയ 700സി ക്യാമറ, ഐപി68/ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, എംഎൈൽ-എസടിഡി-810എച്ച് മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, പ്രീമിയം പാന്റോൺ ക്യൂറേറ്റഡ് വീഗൻ ലെതർഡ് ഡിസൈൻ എന്നിവ ഉൾക്കൊള്ളുന്ന എഡ്ജ് 60 ഫ്യൂഷന് 19,999 രൂപയാണ് ഫ്ളിപ്കാർട്ടിൽ.

മോട്ടോ 96 5ജി വെറും 16,999 രൂപയ്ക്ക് ലഭ്യമാകും. ഐപി68 പരിരക്ഷയുള്ള സെഗ്മെന്റിലെ ഏറ്റവും മികച്ച 144എച്ച്‌സെഡ് 3ഡി കർവ്ഡ് പിഒൽഇഡി ഡിസ്പ്ലേ, മോട്ടോ എഐ 50എംപിഒഐഎസ് സോണി ലിറ്റിയ 700സി ക്യാമറ, ശക്തമായ സ്‌നാപ്പ് ഡ്രാഗൺ 7എസ് ജൻ 2 പ്രോസസർ, അൾട്രാ-പ്രീമിയം വീഗൻ ലെതർ ഫിനിഷ് എന്നിവയാണ് മോട്ടോ 96 5ജിയുടെ പ്രത്യേകതകൾ. സെഗ്മെന്റിലെ ഏറ്റവും തിളക്കമുള്ള 1.5 കെ പിഒൽഇഡി ഡിസ്പ്ലേ, 50എംപി ഒഐഎസ് സോണി ലിറ്റിയ 600 ക്യാമറ, ഒരു വലിയ 6720 എംഎഎച്ച് ബാറ്ററി, ഐപി68 + ഐപി69 വാട്ടർ പ്രൊട്ടക്ഷൻ, എംഎൈൽ-എസടിഡി-810എച്ച് സർട്ടിഫിക്കേഷൻ എന്നിവയും ഏറ്റവും കടുപ്പമേറിയ ഈട് നിൽപ്പും ഉള്ള മോട്ടോ 86 പവറിന് 15,999 രൂപയും എല്ലാ ലെൻസുകളിൽ നിന്നും 4കെ റെക്കോർഡിംഗ് ഉള്ള മോട്ടോ ജി 67 5ജിക്ക് 14,999 രൂപയുമാണ് റിപ്പബ്ലിക് ഡേ ഓഫർ വിലകൾ.ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 6എസ്ജൻ 4 പ്രോസസർ, 50എംപിസോണി ലിറ്റിയ 600 ക്യാമറ, 7000എംഎഎച്ച്് സിലിക്കൺ-കാർബൺ ബാറ്ററി, 120എച്ച്‌സെഡ്ഡിസ്പ്ലേ, വീഗൻ ലെതർ ഡിസൈൻ എന്നിവയുള്ള ഉൾക്കൊള്ളുന്ന മോട്ടോ 57 5ജി് 12,999 രൂപയ്ക്കും ഫ്ളിപ്കാർട്ടിൽ ലഭ്യമാകും.

Times Kerala
timeskerala.com