HomeKeralaസഹോദരീഭർത്താവിനെ കൊലപ്പെടുത്തി മുങ്ങി: 40 വർഷത്തിന് ശേഷം പ്രതി പിടിയിൽ |...

സഹോദരീഭർത്താവിനെ കൊലപ്പെടുത്തി മുങ്ങി: 40 വർഷത്തിന് ശേഷം പ്രതി പിടിയിൽ | Man arrested after 40 years

കൊല്ലം: 1987-ൽ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതി 40 വർഷങ്ങൾക്ക് ശേഷം പിടിയിൽ. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ളയാണ് (65) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.(Man arrested after 40 years for brother in law murder in Kollam)

1987 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് സഹോദരീഭർത്താവ് ചന്ദ്രശേഖരൻ പിള്ളയെ മോഹനൻ പിള്ള വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം നാടുവിട്ട പ്രതി ആദ്യം വേളാങ്കണ്ണിയിലും പിന്നീട് കോട്ടയം കല്ലറയിലും ഒളിവിൽ കഴിഞ്ഞു. കോട്ടയത്ത് എത്തിയ ശേഷം ‘രാജൻ’ എന്ന വ്യാജപേരിൽ മറ്റൊരു വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു ഇയാൾ.

അടുത്തിടെ അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയപ്പോൾ, അവിചാരിതമായി വെളിയം സ്വദേശിയായ ഒരാളെ കണ്ടുമുട്ടിയതാണ് പ്രതിക്ക് വിനയായത്. ഇയാൾ വിവരം ബന്ധുക്കളെ അറിയിക്കുകയും, തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. വീടിനടുത്തുള്ള കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന പ്രതി മദ്യലഹരിയിൽ താൻ മുൻപ് കൊലപാതകം നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതും പൊലീസിന് നിർണ്ണായകമായി.

Story Summary

After 40 years on the run, a 65-year-old man named Mohanan Pillai has been arrested for the 1987 murder of his brother-in-law in Kollam. The fugitive had been living under a fake identity in Kottayam, but was identified after a chance encounter at a hospital and subsequently caught by the police.

Clickable Info Box