HomeKeralaഅരീക്കോട് തൊഴുത്തിന് തീപിടിച്ചു; ലക്ഷങ്ങൾ വിലയുള്ള മൂന്ന് കാളകൾ വെന്തുചത്തു |...

അരീക്കോട് തൊഴുത്തിന് തീപിടിച്ചു; ലക്ഷങ്ങൾ വിലയുള്ള മൂന്ന് കാളകൾ വെന്തുചത്തു | Areacode Cowshed Fire Malappuram

മലപ്പുറം: മലപ്പുറം അരീക്കോട് പൂവത്തുംകണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ വെന്തുചത്തു (Areacode Cowshed Fire Malappuram). കാളപൂട്ടിനായി പ്രത്യേകം പരിപാലിച്ചു പോന്നിരുന്ന കാളകളാണ് ദാരുണമായി ചത്തത്. പൂവത്തുംകണ്ടി സ്വദേശി ഫസലിന്റെ ഉടമസ്ഥതയിലുള്ള തൊഴുത്തിനാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്.

കാളപൂട്ട് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പ്രത്യേക ഇനത്തിൽപ്പെട്ട കാളകളായിരുന്നു ഇവ. ഓരോ കാളയ്ക്കും വിപണിയിൽ ഏകദേശം ഏഴ് ലക്ഷം രൂപയോളം വിലവരും. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉടമസ്ഥനായ ഫസലിനുണ്ടായിരിക്കുന്നത്.

ഉച്ചയോടെയാണ് തൊഴുത്തിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉടൻ തന്നെ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അതിവേഗം തീ അണച്ചെങ്കിലും കാളകളെ രക്ഷിക്കാനായില്ല. തൊഴുത്തിന് സമീപം തന്നെ കെട്ടിയിരുന്ന വളർത്തുനായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നതിൽ വ്യക്തത വരാനുണ്ട്. അരീക്കോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
In a tragic incident at Areacode, Malappuram, three expensive bulls worth approximately ₹7 lakh each were burnt to death after a cowshed caught fire on Friday afternoon. The bulls, owned by Fazal from Poovathumkandi, were specially trained for bull-racing (Kalappootu). Although the Mukkam fire force arrived quickly to douse the flames, the animals could not be saved. A dog tied nearby escaped unhurt. The cause of the fire is yet to be determined, and Areacode police have initiated an investigation.

WhatsApp Channel Banner

Latest updates

‘വിനീത് മാത്രമല്ല, സുഹൃത്തുക്കളാണ് എന്റെ കരുത്ത്’; സിനിമാജീവിതത്തെക്കുറിച്ച് മനസുതുറന്ന്...

കൊച്ചി: മലയാള സിനിമയിൽ താൻ ഇന്നും സജീവമായി തുടരാൻ കാരണം സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് നടൻ അജു വർഗീസ്. വിനീത് ശ്രീനിവാസൻ മാത്രമല്ല, നിവിൻ പോളി, മിഥുൻ മാനുവൽ തോമസ്, ബാലാജി തുടങ്ങി നിരവധി...

‘പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം, രാഹുൽ...

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പിണറായി വിജയൻ. വൻ തട്ടിപ്പിന് നേതൃത്വം നൽകിയ ആളുടെ പേരുപോലും പറയാൻ കേന്ദ്ര ഭരണകൂടം മടിക്കുകയാണെന്നും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക്...

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചു;...

ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഉയർന്നു (Supreme Court on...

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ്...

‘വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധം, സുപ്രധാന നാഴികക്കല്ലായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....