HomeKerala'ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ': M സ്വരാജ് |...

‘ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ’: M സ്വരാജ് | M Swaraj Post Election

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം. സ്വരാജ്. പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങൾക്കും തിരുത്തലുകൾക്കുമായിട്ടാണ് യോഗങ്ങൾ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms Against Riyas)

പാർട്ടി കമ്മിറ്റികളിൽ എന്തോ അരുതാത്തത് സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അതിന്റെ പൊട്ടും പൊടിയുമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുക്കരുത്. തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങരുത്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു. ഒരു പുതിയ ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടാൻ ഉതകുന്ന തീരുമാനങ്ങൾ എടുക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Story Summary

CPM leader M Swaraj stated that the ongoing criticisms within party committees are natural and should not be confined to a single individual like former CM Pinarayi Vijayan. Swaraj affirmed that the LDF will act as a constructive opposition to the new UDF government and highlighted the social privilege enjoyed by Congress, which insulates its leaders from personal attacks like those faced by P A Mohammed Riyas.

WhatsApp Channel Banner

Latest updates

“ഇന്ത്യയുടെ യുവത്വം ഉണർന്നു”; ദേശീയ പതാക ദിനത്തിൽ കേന്ദ്ര...

ദേശീയ പതാക അംഗീകരിച്ച ദിനത്തിൽ (July 22) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി (Telangana CM Revanth...

KPCC ആസ്ഥാനത്തെ BJP മാർച്ചിൽ വൻ സംഘർഷം: ജലപീരങ്കി...

തിരുവനന്തപുരം: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർക്ക്...

കൊച്ചിയിൽ സർക്കാർ ആശുപത്രിയിൽ തെരുവ് നായ ആക്രമണം: മകനെ...

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

DON'T MISS

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...