HomeEntertainment"ത്രസിപ്പിക്കുന്ന രംഗങ്ങളൊന്നും പ്രതീക്ഷിക്കേണ്ട!"; ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറുമായി മഞ്ജു പത്രോസ് |...

“ത്രസിപ്പിക്കുന്ന രംഗങ്ങളൊന്നും പ്രതീക്ഷിക്കേണ്ട!”; ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറുമായി മഞ്ജു പത്രോസ് | Manju Pathrose subscription

ചിലരുടെ മോശം പ്രവണതകൾ കാരണം ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് ഇൻസ്റ്റാഗ്രാമിലെ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ (Manju Pathrose subscription). ഇപ്പോഴിതാ താനും ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കുകയാണെന്ന വിവരവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനപ്രിയ നടി മഞ്ജു പത്രോസ്. എന്നാൽ, തെറ്റായ പ്രതീക്ഷകളോടെ ആരും പണം നൽകി തന്റെ അക്കൗണ്ട് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം മുൻകൂട്ടി വ്യക്തമാക്കുന്നു.

ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജു ഇക്കാര്യം ആരാധകരെ അറിയിച്ചത്. സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകൾ വഴി ചിലർ നടത്തുന്ന മോശം കാര്യങ്ങൾ കാരണം ഇത് തുറന്നുപറയാൻ തനിക്ക് ചെറിയൊരു മടിയും ചമ്മലുമുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു.

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിനെക്കുറിച്ച് മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:

“സത്യത്തിൽ ഇത് പറയാൻ എനിക്ക് നല്ല ചമ്മലുണ്ട്. കാരണം ഈ സബ്‌സ്‌ക്രിപ്ഷൻ എന്ന സംഭവം ചിലർ ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട്, ഇപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു അവസ്ഥയായി മാറിയിട്ടുണ്ട്. വളരെ കുറച്ചുപേർ കാണിക്കുന്ന തോന്ന്യാസങ്ങൾ കാരണം, നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ആകെ മോശമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാൻ എന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണോ എന്ന് എനിക്ക് തന്നെ തോന്നിപ്പോയി.”

തെറ്റായ താല്പര്യങ്ങളോടെ ആരും വരേണ്ടതില്ലെന്ന് മഞ്ജു കൃത്യമായി ഓർമ്മിപ്പിക്കുന്നുണ്ട്.തന്റെ ജീവിതത്തിലെ ചെറിയ ചെറിയ യാത്രകളും അനുഭവങ്ങളും പങ്കുവെക്കാനാണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുക.മഞ്ജുവിനെ സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ വ്യക്തിപരമായ കാര്യങ്ങൾ ഇതിലൂടെ ഷെയർ ചെയ്യും.ചില പ്രധാനപ്പെട്ട വിഷയങ്ങളിൽ സബ്‌സ്‌ക്രൈബ് ചെയ്തവരുമായി ലൈവിലൂടെയും വീഡിയോകളിലൂടെയും സംവദിക്കും.

“നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ‘ത്രസിപ്പിക്കുന്ന’ രംഗങ്ങളൊന്നും ഇതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതില്ല. രണ്ടുപേരായാലും അഞ്ചുപേരായാലും ഞാൻ അവർക്കായി നല്ല ഉള്ളടക്കം നൽകും,” മഞ്ജു വ്യക്തമാക്കി. വരും ദിവസങ്ങളിൽ തന്നെ ഇതിലൂടെ വീഡിയോകൾ പങ്കുവെച്ചു തുടങ്ങുമെന്നും താരം കൂട്ടിച്ചേർത്തു.

Story Summary: Malayalam actress Manju Pathrose has announced the launch of her Instagram subscription feature. In a video, she expressed her initial hesitation due to the misuse of this platform by a few, and strictly advised users not to subscribe expecting any explicit content.

WhatsApp Channel Banner

Latest updates

പാറ്റ്‌നയിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; പിരിച്ചുവിടാൻ ലാത്തിച്ചാർജ്...

ബിഹാർ തലസ്ഥാനമായ പാറ്റ്‌നയിൽ ബിജെപി, കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തെരുവിൽ സംഘർഷമുണ്ടായത് (BJP-Congress Workers Clash In Patna). ഇരുപക്ഷവും...

നീറ്റ് പരീക്ഷാ ക്രമക്കേട് പ്രതിഷേധം; തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ...

നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. എന്നാൽ ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളും ട്രോളുകളും ക്രൂരമാണെന്ന്...

ചെങ്കടലിലെ ഹൂതി ഭീഷണി അമേരിക്കൻ സൈന്യത്തിന് കനത്ത വെല്ലുവിളിയാകുമെന്ന്...

യെമനിലെ ഹൂതികളുടെ ഭാഗത്തുനിന്നുള്ള പുതിയ ഭീഷണികൾ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്നും, ഇത് ഇതിനകം തന്നെ സജീവമായ അമേരിക്കൻ സൈന്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും റിപ്പോർട്ട്. ചെങ്കടലിൽ സൗദി അറേബ്യൻ തുറമുഖങ്ങൾക്ക് ഉപരോധം...

‘വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രം തകർത്തു, വിദ്യാർത്ഥികൾ ചെയ്ത തെറ്റെന്താണ്?...

ന്യൂഡൽഹി: നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ, സി.ജെ.പി പ്രതിഷേധ മാർച്ചിനിടെ...

CJP സമരവേദിയിലേക്ക് ഫുഡ് ഓർഡറുകളുടെ പ്രവാഹം: നന്ദിയറിയിച്ചും ഭക്ഷണം...

ന്യൂഡൽഹി: ജന്തർ മന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന സമരവേദിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണപ്പൊതികളുടെ പ്രവാഹം. ഇന്നത്തേക്ക് ആവശ്യത്തിനുള്ള ഭക്ഷണം...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...