ലോക കേരള സഭ സൗദിയിൽ; കേന്ദ്ര അനുമതി തേടി

തിരുവനന്തപുരം: ലോകകേരള സഭാ സമ്മേളനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും സൗദി അറേബ്യയിലേക്ക്. സൗദിയിൽ അടുത്ത മാസം 19 മുതല്‍ 22 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്കി.
നേരത്തേ തന്നെ തീരുമാനിച്ചിരുന്ന പരിപാടിയാണ് സൗദിയിലെ സമ്മേളനം. ജൂണില്‍ ടൈംസ്ക്വയറില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള വിവിഐപികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനും മറ്റും വന്‍ തുകയുടെ സ്പോൺസര്‍ഷിപ്പ് നിശ്ചയിച്ചത് വിവാദമായിരുന്നു.

എന്നാല്‍ സ്പോൺസര്‍ഷിപ്പ് വാങ്ങാന്‍ അധികമാരും തയാറാകാത്തതോടെ സമ്മേളനം നഷ്ടത്തിലായെന്ന് സംഘാടകര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.