Times Kerala

മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
 

 
മാത്യു കുഴല്‍നാടന്‍റെ കുടുംബ വീട്ടിലെ ഭൂമിയിൽ റീ സർവേ ഇന്ന്

തൊടുപുഴ: കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴല്‍നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കിനല്‍കി. ഹോം സ്റ്റേ ലൈസന്‍സാണ് പുതുക്കിയത്. അഞ്ചു വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31 വരെയാണ് പുതുക്കിനല്‍കിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻറെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.

Related Topics

Share this story