Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaവീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തിയെന്ന് KSU: ഒരു പവൻ...

വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കുഴിമന്തിയെന്ന് KSU: ഒരു പവൻ സ്വർണ്ണം നൽകുമെന്ന് യൂത്ത് കോൺഗ്രസ് | Veena George

🎙️ Latest Podcast

കണ്ണൂർ: മന്ത്രിക്കെതിരായ ആക്രമണത്തിൽ തെളിവില്ലെന്ന് വാദിക്കാൻ ചലഞ്ചുകളുമായി പ്രതിപക്ഷ സംഘടനകൾ. മന്ത്രി വീണാ ജോർജിനെ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരെങ്കിലും ഹാജരാക്കിയാൽ അവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.(KSU and Youth Congress with reward for those who present footage of Veena George being attacked)

മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ ഹാജരാക്കുന്നവർക്ക് ‘കുഴിമന്തി’ നൽകുമെന്നാണ് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിൽ ഈ ചലഞ്ച് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണ്ണം പാരിതോഷികമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി അറിയിച്ചു. മന്ത്രിയുടെ ഗൺമാൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സ്പീക്കർ എ.എൻ. ഷംസീറാണ് ഈ തിരക്കഥയ്ക്ക് പിന്നിലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആരോപണം. അദ്ദേഹത്തിനെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.