കൊല്ലം : ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. എം.സി റോഡിൽ കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് കത്തിയത്.(KSRTC Superfast Bus Catches Fire Near Chadayamangalam In Kollam Passengers Escape Safely)
അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടൽ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടയിൽ ബസിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ബസിലേക്ക് തീ പടർന്നുപിടിച്ചു. വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Story Summary
A KSRTC Superfast bus caught fire near Chadayamangalam in Kollam district early this morning. Eight passengers on board had a miraculous escape as the driver noticed smoke, immediately pulled over, and evacuated everyone safely. Fireforce personnel from Kadakkal rushed to the spot and extinguished the fire, while the exact cause of the incident remains unknown.

