HomeKeralaകാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; "ഹാപ്പി ലോങ്ങ്...

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ; “ഹാപ്പി ലോങ്ങ് ലൈഫ്” സൗജന്യ യാത്രാ കാർഡ് വിതരണം ആരംഭിച്ചു | KSRTC happy long life

തിരുവനന്തപുരം: സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതിയുടെ യാത്ര കാർഡ് വിതരണം ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു (KSRTC happy long life). കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

ഹാപ്പി ലോങ്ങ് ലൈഫ് സൗജന്യ കാർഡ് പദ്ധതി കെഎസ്ആർടിസി ജീവനക്കാർ ഈ സമൂഹത്തിലെ രോഗികൾക്ക് നൽകുന്ന സമ്മാനമാണ് എന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഇതൊരു പാസ് അല്ല, ഓസ് അല്ല, ഔദാര്യമല്ല, മറിച്ച് കെഎസ്ആർടിസി അതിന്റെ മികവിനൊപ്പം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനമാണ്. കാർഡിൽ ‘രോഗി’ എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല എന്നതിനാൽ, അതിൽ ‘ഹാപ്പി ലോങ്ങ് ലൈഫ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് ക്യാൻസർ ബാധിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികമായ തകർച്ചയും യാത്രാക്ലേശവും ലഘൂകരിക്കുന്നതിനാണ് ഈ പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി.

അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍….

1. https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

2. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ , ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്‌ലോഡ് ചെയ്യണം.

3. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.

4. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

5. അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. RFID കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം.

WhatsApp Channel Banner

Latest updates

പൂട്ടിക്കിടന്ന വീട്ടിൽ തീപിടിത്തം; അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു...

ഡൽഹി ലോധി കോളനിയിലെ ബി.കെ ദത്ത് കോളനിയിൽ ഉണ്ടായ വലിയ തീപിടിത്തത്തിൽ അമ്മയും രണ്ട് പെൺമക്കളും വെന്തുമരിച്ചു (Three Members Die In Delhi Fire). "ഞങ്ങൾ കുടുങ്ങിപ്പോയി, സഹായം എത്തിക്കൂ" എന്ന്...

CJP പ്രക്ഷോഭത്തിൽ രാഹുലും പ്രിയങ്കയും VD സതീശനും: മോദിയുടെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധം രാജ്യതലസ്ഥാനത്ത് പുതിയ പോരാട്ടത്തിന് വഴിതുറക്കുന്നു. സി.ജെ.പി സമരത്തിന് പൂർണ്ണ...

അർജന്റീനയ്ക്ക് ഫിഫയുടെ അനുകൂല്യമുണ്ടെന്ന പോസ്റ്റിൽ ക്രിസ്റ്റ്യാനോ റോണാൾഡോ ലൈക്ക്...

2026 ഫിഫ ലോകകപ്പിൽ അർജന്റീനയ്ക്ക് ഫിഫയും വീഡിയോ അസിസ്റ്റന്റ് റഫറിയും അനുകൂലമായ തീരുമാനങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടെ, പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചുറ്റിപ്പറ്റിയും പുതിയ വിവാദം ഉയർന്നു (Cristiano Ronaldo FIFA Bias...

‘വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും, പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല’:...

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി...

‘പ്രധാനമന്ത്രി മാപ്പ് പറയണം’: CJP പ്രതിഷേധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...