തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി 2026 ജൂൺ 15 മുതൽ നിലവിൽ വരും. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട ‘ഇന്ദിരാ ഗ്യാരന്റികളിൽ’ ഒന്നാണിത്.(KSRTC free travel, Kerala Government To Launch Free KSRTC Travel Scheme For Women)
സാമ്പത്തിക നിലയോ മറ്റ് സാമൂഹിക മാനദണ്ഡങ്ങളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പും ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടവും പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും. അതിനാൽ കെ.എസ്.ആർ.ടി.സിക്ക് അധിക ബാധ്യതയുണ്ടാകില്ലെന്നും ജീവനക്കാരുടെ ശമ്പളത്തെയോ പെൻഷനെയോ ഇത് ബാധിക്കില്ലെന്നും മന്ത്രി സി.പി. ജോൺ ഉറപ്പുനൽകി.
ആദ്യം ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കാനാണ് ധാരണയെങ്കിലും, ഏതെല്ലാം സർവീസുകളിൽ ഇത് ബാധകമാക്കണം എന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയത്തിൽ അന്തിമ തീരുമാനം ഈ മാസം 10-ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിലുണ്ടാകും. പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിമാസം വലിയൊരു തുക സർക്കാരിന് അധിക ബാധ്യതയാകുമെന്നാണ് കണക്കാക്കുന്നത്.
Story Summary
The Kerala government, led by CM V.D. Satheesan, is set to launch a free travel scheme for women on KSRTC buses starting June 15, 2026. Transport Minister C.P. John confirmed that the scheme will cover all women and transgender individuals, with the state government bearing the financial burden to ensure it does not affect KSRTC’s operational stability.

