വടക്കഞ്ചേരി: സംസ്ഥാനത്തെ കെഎസ്ആർടിസി സൌജന്യ യാത്രാ ബസിലെ അനിയന്ത്രിതമായ വൻ തിരക്കിനെ തുടർന്ന് ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു (KSRTC Conductor Injured Vadakkencherry Bus Accident). കെഎസ്ആർടിസി (KSRTC) വടക്കഞ്ചേരി സബ്ബ് – ഡിപ്പോയിലെ കണ്ടക്ടറായ ആലത്തൂർ വാനൂർ സ്വദേശി കെ. സെയ്ത് മുഹമ്മദ് (42) നാണ് കർത്തവ്യത്തിനിടയിൽ പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സെയ്തിനെ ഉടൻതന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിരമായി പ്രവേശിപ്പിച്ചു.
ഇന്ന് ചൊവ്വാഴ്ച രാവിലെ എട്ടി മണിയോടെ വടക്കഞ്ചേരിക്ക് സമീപം ആയക്കാട് മന്ദത്തിന് അടുത്തുവെച്ചാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഒറ്റപ്പാലത്ത് നിന്നും പുറപ്പെട്ട് കിഴക്കഞ്ചേരി പാണ്ടാംകോട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കടുത്ത തിരക്കാണ് അപകടത്തിന് പ്രധാന കാരണമായത്. ബസില്‍ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ കയറി തിരക്ക് അനിയന്ത്രിതമായതോടെ, പിൻവാതലിന് അടുത്ത് നിന്ന് ടിക്കറ്റ് കൊടുത്ത് കൊണ്ടിരുന്ന കണ്ടക്ടർ സെയ്ത് മുഹമ്മദ് വാതിലിന്റെ ലോക്ക് തകർന്ന് പെട്ടെന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടം നടക്കുന്ന സമയത്ത് നൂറോളം യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റപ്പാലത്ത് നിന്നും യാത്ര ആരംഭിച്ച് പുളിങ്കുടം എത്തുന്നതുവരെ മാത്രം ബസിൽ 138 പേർക്ക് ടിക്കറ്റ് നൽകിയിരുന്നു. ഇതിൽ ഭൂരിഭാഗവും സൌജന്യ യാത്ര ആനുകൂല്യമുള്ള സ്ത്രീകളായിരുന്നുവെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ബസുകളിലെ അമിത തിര നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Story Summary:
A KSRTC bus conductor sustained injuries after falling off a moving bus due to heavy rush associated with the free travel scheme. The incident occurred on Tuesday morning near Ayakkad Mandam, Vadakkencherry. K Seithu Muhammed (42), a conductor at the Vadakkencherry sub-depot and a native of Alathur Vanoor, fell through the rear door of the Priyadarshini bus operating from Ottapalam to Kizhakkencherry Pandamkot while issuing tickets. Around 100 passengers were on board during the accident, and 138 tickets had been issued until Pulinkudam, mostly to women. He was admitted to a private hospital in Irattakulam.

