പാലക്കാട്: വടക്കഞ്ചേരി തങ്കം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സിഎൻജി സിലിണ്ടറുകൾ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയിലെ സിലിണ്ടറുകളിൽ നിന്ന് ഉഗ്രശബ്ദത്തോടെ വാതകം പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ലോറി ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റു.(KSRTC Bus CNG Truck Collision Gas Leak Driver Assistant Injured in Vadakkenchery)
അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ലോറി. ഈ സമയത്താണ് ഇരു വാഹനങ്ങളും തമ്മിൽ ശക്തമായി കൂട്ടിയിടിച്ചത്.
സിഎൻജി നിറച്ച നാൽപ്പതോളം വലിയ സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ സിലിണ്ടറുകളിൽ നിന്ന് അതിശക്തമായ തോതിൽ വാതകച്ചോർച്ചയുണ്ടായത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് വടക്കഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി വാതകച്ചോർച്ച നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
Story Summary
A KSRTC long-distance bus collided with a truck carrying around 40 CNG cylinders near Royal Junction in Vadakkenchery, Palakkad. The impact caused a massive gas leak with a loud blast, leaving the truck driver and his assistant with burn injuries, while the bus passengers escaped with minor injuries.


