തന്റെ വ്യക്തിജീവിതത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെയാണ് താരം മനസ്സ് തുറന്നത്. ഇനിയൊരിക്കലും ആരുടെയും അനുവാദം കാത്തുനിൽക്കില്ലെന്നും, തന്റെ ശബ്ദവും ജീവിതവും താൻ തന്നെ തിരഞ്ഞെടുക്കുന്നുവെന്നും അനുപമ വ്യക്തമാക്കുന്നു. (Anupama Parameswaran Social Media Post)
“ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ ജീവിതത്തിൽ സമാധാനം ലഭിക്കുകയുള്ളൂ. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദത്തെയും ജീവിതത്തെയും തിരഞ്ഞെടുക്കുകയാണ്. ഇനി പേടിക്കോ അനുവാദം വാങ്ങലിനോ ഞാൻ ഇടം നൽകില്ല. വളരെക്കാലമായി എനിക്ക് പറയാൻ ആഗ്രഹമുണ്ടായിട്ടും അനുവാദമില്ലാതിരുന്ന കാര്യങ്ങൾ തുറന്നു പറയുകയാണ്”. സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ മറ്റൊരാളുടെ അനുവാദം കാത്തിരിക്കേണ്ടതില്ലാത്തപ്പോൾ അത് കൂടുതൽ രസകരമാകുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ഔദ്യോഗിക ജീവിതത്തിലെ സോഷ്യൽ മീഡിയ മാനേജ്‌മെന്റ് ഏജൻസികളാണോ അതോ സ്വകാര്യ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാണോ ഇത്തരമൊരു വെളിപ്പെടുത്തലിന് പിന്നിലെന്ന് ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. നേരത്തെ നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ പോസ്റ്റ് ആ ബന്ധത്തിലെ വിള്ളലാണോ അതോ സ്വന്തം സ്വാതന്ത്ര്യത്തിനായുള്ള പ്രഖ്യാപനമാണോ എന്ന് വ്യക്തമല്ല. ഏതായാലും, ആരാധകർക്കിടയിൽ ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്.
Summary: Actress Anupama Parameswaran has sparked social media discussions with a candid post declaring her newfound personal freedom and independence. Stating that she will no longer seek permission to express herself or manage her social media presence, the actress hinted at past restrictions she faced, leaving fans speculating whether her comments relate to professional management or her personal life.


