ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരത്തിന്റെ നിയമവിദഗ്ധരുമായി ചർച്ചകൾ തുടരുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംമ്ദാനി. മേയറുടെ ഈ പരാമർശം ഇസ്രായേൽ ക്യാമ്പിൽ നിന്ന് ശക്തമായ പ്രതികരണത്തിന് കാരണമായിട്ടുണ്ട്.(NYC Mayor Zohran Mamdani Explores Legal Actions To Arrest Benjamin Netanyahu During UN Summit Visit)
രാജ്യാന്തര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾ ചുമത്തിയ നെതന്യാഹു ഹേഗിലെ തടവറയിലാണ് കഴിയേണ്ടതെന്ന് അഭിമുഖത്തിൽ സൊഹ്‌റാൻ മംമ്ദാനി വ്യക്തമാക്കി. കഴിഞ്ഞ കുറേ വർഷങ്ങളായി നെതന്യാഹുവിന്റെ നടപടികൾ വരുത്തിവെച്ച നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹം ഒരു യുദ്ധക്കുറ്റവാളിയാണെന്ന നിലപാടിലാണ് ഭൂരിഭാഗം ജനങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും നെതന്യാഹുവിനെ ന്യൂയോർക്കിൽ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് മംമ്ദാനി പ്രഖ്യാപിച്ചിരുന്നു.
ഒരു വിദേശ രാഷ്ട്രത്തലവനെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പോലീസിന് നിയമപരമായ അധികാരമുണ്ടോ എന്ന കാര്യത്തിൽ പൂർണ്ണ ഉറപ്പില്ലാത്തതിനാൽ നഗരത്തിന്റെ നിയമവകുപ്പുമായി ഇത് സംബന്ധിച്ച് സജീവമായ ചർച്ചകൾ നടത്തുകയാണെന്നും നിയമം അനുവദിക്കുന്നതെന്തും താൻ ചെയ്യുമെന്നും മംമ്ദാനി വ്യക്തമാക്കി. മേയറുടെ പ്രസ്താവനയ്ക്കെതിരെ യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനൻ ശക്തമായി പ്രതികരിച്ചു. ന്യൂയോർക്ക് നഗരത്തിൽ വർദ്ധിച്ചുവരുന്ന ജൂതവിരുദ്ധത തടയുന്നതിലും മേയർ പദവിയിലെ ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇസ്രായേലിനെ ആക്രമിച്ച് വാർത്തകളിൽ ഇടം നേടാനാണ് മംമ്ദാനി ശ്രമിക്കുന്നതെന്ന് ഡാനൻ എക്സിൽ കുറിച്ചു.
ഈ ഭീഷണികൾ ഒന്നും ഒന്നിനെയും മാറ്റാൻ പോകുന്നില്ലെന്നും, നെതന്യാഹു ന്യൂയോർക്കിലെത്തി അഭിമാനത്തോടെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെടേണ്ടതുണ്ടെങ്കിൽ അത് മേയർ സൊഹ്‌റാൻ മംമ്ദാനിയാണെന്നും ഡാനൻ കൂട്ടിച്ചേർത്തു. മുൻപ് ഒരു റേഡിയോ പരിപാടിയിൽ പങ്കെടുത്തപ്പോൾ നെതന്യാഹുവും മംമ്ദാനിക്കെതിരെ രംഗത്തെത്തിയിരുന്നു.
Story Summary
New York City Mayor Zohran Mamdani stated that his administration is in active discussions with the legal department regarding the potential arrest of Israeli PM Benjamin Netanyahu during his upcoming UN General Assembly visit based on the ICC warrant. The comments drew sharp criticism from Israel’s UN Ambassador Danny Danon and Netanyahu, who accused the mayor of inciting hostility and supporting Hamas.


