Times Kerala

കൊല്ലത്ത് 307 പേർക്ക് കോവിഡ്
 

 
402

കൊല്ലം ജില്ലയിൽ ഞായറാഴ്ച 307 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 741 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 305 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 60 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ എട്ട് വീതവും പുനലൂർ, പരവൂർ പ്രദേശങ്ങളിൽ ആറ് വീതവുമാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ ഏരൂർ- 12, കടയ്ക്കൽ- 11, ചിതറ-10, നിലമേൽ – ഒമ്പത്, ഇടമുളയ്ക്കൽ – എട്ട്, ഇട്ടിവ, കല്ലുവാതുക്കൽ, തേവലക്കര, പത്തനാപുരം ഭാഗങ്ങളിൽ ഏഴ് വീതവും ശാസ്താംകോട്ട, മയ്യനാട്, ചാത്തന്നൂർ, ചടയമംഗലം, എഴുകോൺ എന്നിവിടങ്ങളിൽ ആറ് വീതവും പൂതക്കുളം, നെടുമ്പന, തഴവ, കരീപ്ര, ഓച്ചിറ, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ അഞ്ച് വീതവും അഞ്ചൽ, കുന്നത്തൂർ, ചിറക്കര, തൃക്കോവിൽവട്ടം, പന്മന, പിറവന്തൂർ ഭാഗങ്ങളിൽ നാല് വീതവും ശൂരനാട് തെക്ക്, പൂയപ്പള്ളി, പട്ടാഴി, തൊടിയൂർ, ചവറ, കുളത്തൂപ്പുഴ, കുളക്കട, കുണ്ടറ, ആദിച്ചനല്ലൂർ എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ.മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Related Topics

Share this story