ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ കൊ​മ്പ​ന്‍ ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി ച​രി​ഞ്ഞു

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ കൊ​മ്പ​ന്‍ ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി ച​രി​ഞ്ഞു
തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ കൊ​മ്പ​ന്‍ ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി ച​രി​ഞ്ഞു. 46 വ​യ​സാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10നാ​ണ് ചെ​രി​ഞ്ഞ​ത്.  ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി നീ​രി​ല്‍ ആ​യി​രു​ന്നു. ഈ ​മാ​സം ആ​റി​നാ​ണ് നീ​രി​ല്‍ നി​ന്നും അ​ഴി​ച്ച​ത്. തു​ട​ര്‍​ന്ന് എ​ര​ണ്ട​ക്കെ​ട്ടും വ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി ച​രി​ഞ്ഞ​ത്. കോ​ഴി​ക്കോ​ട് ആ​രാ​ധ​ന ടൂ​റി​സ്റ്റ് ഹോം ​ഉ​ട​മ വി. ​മാ​ധ​വ​മേ​നോ​ന്‍ 1981 ജൂ​ണ്‍ പ​ത്തി​നാ​ണ് ആ​ന​യെ ന​ട​യ്ക്കി​രു​ത്തി​യ​ത്.  തൃ​ശൂ​ര്‍ പൂ​രം, നെ​ന്മാ​റ വ​ല​ങ്ങി വേ​ല, കൂ​ട​ല്‍​മാ​ണി​ക്യം ഉ​ത്സ​വം, തു​ട​ങ്ങി​യ​വ​യി​ലൊ​ക്കെ നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി.  മാ​ധ​വ​ന്‍​കു​ട്ടി എ​ന്ന​പേ​രി​ല്‍ മ​റ്റൊ​രു കൊ​മ്പ​ന്‍​കൂ​ടി അ​ന്ന് ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ആ​ന​ക്ക് ജൂ​നി​യ​ര്‍ മാ​ധ​വ​ന്‍ കു​ട്ടി എ​ന്ന് പേ​രി​ടു​ക​യാ​യി​രു​ന്നു.

Share this story