HomeKeralaമസ്‌കത്തിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | Muscat...

മസ്‌കത്തിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | Muscat Expat Death

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തിന് സമീപമുള്ള അൽ ഹൈലിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി (Muscat Expat Death). കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല.

15 വർഷത്തിലേറെയായി ഒമാനിൽ പ്രവാസിയായിരുന്ന രതീഷ് പ്രവാസലോകത്ത് സുപരിചിതനായിരുന്നു. സംഭവമറിഞ്ഞ് റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മസ്‌കത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ വേഗത്തിലാക്കി വരികയാണ്.

സജിത സുകുമാരനാണ് രതീഷിന്റെ ഭാര്യ. നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Story Summary: Ratheesh (43), a native of Kulathupuzha, Kollam, was found dead at his residence in Al Hail, Muscat. He had been an expat in Oman for over 15 years. Royal Oman Police and Muscat KMCC are coordinating efforts to complete legal formalities and repatriate the body.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മാർക്ക് സക്കർബർഗ്...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി ക്ഷമാപണം നടത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു....

‘അപ്രതീക്ഷിത തിരിച്ചടി’: ബങ്കിപ്പൂരിലെയും ദാതിയയിലെയും തോൽവി പരിശോധിക്കുമെന്ന് BJP...

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. പാർട്ടിയുടെ പരമ്പരാഗത കോട്ടയായ ബീഹാറിലെ ബാങ്കിപ്പൂരിലും മധ്യപ്രദേശിലെ ദാതിയയിലും ഉണ്ടായ പരാജയത്തെക്കുറിച്ച്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് ചരിത്രവിജയം: അഭിനന്ദനവുമായി MK...

ചെന്നൈ: ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ ഉറച്ച കോട്ട...

വിഴിഞ്ഞത്തിന് വീണ്ടും ഉണർവ്: 4 വർഷത്തിന് ശേഷം ക്രൂ...

തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രൂ ചെയ്ഞ്ചിനുള്ള അനുമതി തിരികെ ലഭിച്ചു. ഔട്ടർ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ പ്രധാന തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ചിംഗ് പുനരാരംഭിക്കാൻ കേന്ദ്ര...

മുൻകൂട്ടി അറിയിപ്പില്ലാതെ നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ റിവ്യൂവിലാക്കി വാട്സാപ്പ്:...

ന്യൂഡൽഹി: നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് 'റിവ്യൂവിലാക്കി' പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയിലുൾപ്പെടെ നിരവധി പേരുടെ അക്കൗണ്ട് സേവനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത്. ആപ്പിന്റെ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...