ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. പാർട്ടിയുടെ പരമ്പരാഗത കോട്ടയായ ബീഹാറിലെ ബാങ്കിപ്പൂരിലും മധ്യപ്രദേശിലെ ദാതിയയിലും ഉണ്ടായ പരാജയത്തെക്കുറിച്ച് ഗൗരവകരമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.(BJP President Nitin Nabin Accepts Bypoll Mandate Promises Review On Bankipur Defeat)
അതേസമയം, ഗുജറാത്തിലെ മഞ്ചൽപൂർ മണ്ഡലം നിലനിർത്താൻ സഹായിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെ നന്ദി അറിയിച്ചു. ബീഹാറിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ ബി.ജെ.പിക്ക് നേരിട്ട തോൽവി പാർട്ടി അധ്യക്ഷൻ നിതിൻ നബീന് വ്യക്തിപരമായും വലിയ തിരിച്ചടിയാണ്. 1995 മുതൽ ബി.ജെ.പിയുടെ കൈവശമുള്ള ഈ മണ്ഡലത്തിൽ തുടർച്ചയായി നാല് തവണ എം.എൽ.എയായിരുന്നത് നിതിൻ നബീനായിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷനായി ഉയർന്നതിനെ തുടർന്ന് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാൽ, കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ നീരജ് കുമാറിനെ പരാജയപ്പെടുത്തുകയായിരുന്നു.
Story Summary
BJP National President Nitin Nabin accepted the mandate of the three assembly bypolls, admitting that the party fell short in Bankipur and Datia. While congratulating party workers for retaining Gujarat’s Manjalpur seat, Nabin pledged a thorough introspection regarding the losses.


