HomeKeralaമോഡലിങ്-സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റിലായ ബിലാലിൻ്റെ ഫോണിൽ നൂറുകണക്കിന് ചിത്രങ്ങൾ, ഞെട്ടിക്കുന്ന...

മോഡലിങ്-സെക്‌സ് റാക്കറ്റ് കേസ്: അറസ്റ്റിലായ ബിലാലിൻ്റെ ഫോണിൽ നൂറുകണക്കിന് ചിത്രങ്ങൾ, ഞെട്ടിക്കുന്ന വിവരങ്ങൾ | Kochi Modelling Sex Racket Case

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സെക്സ് റാക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞദിവസം മാവേലിക്കരയിൽ നിന്ന് പിടിയിലായ തിരുവനന്തപുരം ചാരുമൂട് സ്വദേശി ബിലാലാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ് കണ്ടെത്തി.(Kochi Modelling Sex Racket Case Key Accused Bilal Arrested Remand Report Against Sindhu)

കേസിൽ ഒന്നാം പ്രതിയായ സിന്ധുവിനെ ബിലാൽ ദുബായിൽ വെച്ചാണ് പരിചയപ്പെടുന്നത്. സിന്ധുവിന്റെ പേരിൽ ദുബായിലുള്ള ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് പെൺകുട്ടികൾക്ക് വിസ എടുത്തുനൽകിയതും കെണിയിൽപ്പെടുത്തിയതും. ഇത് ബിലാലിന്റെ കൃത്യമായ ആസൂത്രണത്തിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ദുബായിൽ ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് കേരളത്തിൽ നിന്നുള്ള മോഡലുകളായ യുവതികളെ ഇവർ വിദേശത്ത് എത്തിച്ചിരുന്നത്. അവിടെയെത്തിച്ച ശേഷം മാസങ്ങളോളം മാരക ലഹരിമരുന്നുകൾ ശരീരത്തിൽ കുത്തിവെച്ചാണ് യുവതികളെ പീഡിപ്പിച്ചിരുന്നത്. ദുബായിൽ ഒട്ടനവധി വ്യാജ പേരുകളിൽ അറിയപ്പെട്ടിരുന്ന ബിലാലിന്റെ ഫോൺ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തുള്ള ഇടപാടുകാർക്ക് കൈമാറാനായി സൂക്ഷിച്ച നൂറുകണക്കിന് യുവതികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ തന്നെ ഈ റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ബിലാൽ, ശ്രീകുമാർ തുടങ്ങി പല പേരുകളിലാണ് ഇയാൾ വിവിധയിടങ്ങളിൽ താമസിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം, കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് കേരളത്തിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് സിന്ധു വിലപേശൽ നടത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റുകളും സ്ക്രീൻഷോട്ടുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദുബായിൽ വെച്ച് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് സിന്ധുവാണെന്ന ഞെട്ടിക്കുന്ന വിവരവും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കൊച്ചി പോലീസ്.

Story Summary

Police have revealed that Bilal, arrested in connection with the Kochi modeling-sex racket case, was the kingpins who trafficked young women to Dubai. Bilal operated under various aliases and used Telegram groups to share women’s photos, while the prime accused, Sindhu, captured videos of the gang rapes and has been remanded for 14 days.

WhatsApp Channel Banner

Latest updates

കൊച്ചിയിൽ സർക്കാർ ആശുപത്രിയിൽ തെരുവ് നായ ആക്രമണം: മകനെ...

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രോഗിയായ മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് നായയുടെ കടിയേറ്റത്.(Stray Dog Attack At Karuvelipady Maharajas Government Hospital...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്, വേണ്ടത് സമാധാനം’; വിദ്യാർത്ഥി പ്രക്ഷോഭത്തിന്...

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ മലയാളനടൻ കുഞ്ചാക്കോ ബോബൻ. സമാധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൃണമൂൽ...

“ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു”; ഡൽഹി പൊലീസ് നടപടിക്കെതിരെ കേന്ദ്രസർക്കാരിനെതിരെ...

ഡൽഹിയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ (Shashi Tharoor Slams Centre). രാജ്യത്ത് ജനാധിപത്യം...

DON'T MISS

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...