Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaKM ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി |...

KM ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി | KM Shaji

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.(KM Shaji can contest in elections, Supreme Court says High Court is not allowed to disqualify)

തിരഞ്ഞെടുപ്പ് കേസുകളിൽ ഒരു സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2018-ൽ കേരള ഹൈക്കോടതി വിധിച്ച ആറ് വർഷത്തെ അയോഗ്യത ഇതോടെ അപ്രസക്തമായി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ വിധി കെ.എം. ഷാജിക്കും മുസ്ലീം ലീഗിനും വലിയ രാഷ്ട്രീയ കരുത്ത് നൽകുന്നതാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ കെ.എം. ഷാജി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala