HomeKeralaവനിതാ സംരംഭകർക്ക് ഡിജിറ്റൽ കരുത്തുമായി കെഫോൺ; TMA, WEN എന്നിവരുമായി ധാരണാപത്രം...

വനിതാ സംരംഭകർക്ക് ഡിജിറ്റൽ കരുത്തുമായി കെഫോൺ; TMA, WEN എന്നിവരുമായി ധാരണാപത്രം ഒപ്പുവെച്ചു | KFON MoU with TMA and WEN 2026

വനിതാ സംരംഭകരുടെ ഡിജിറ്റൽ ശാക്തീകരണവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെഫോൺ), തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടി.എം.എ), വിമൺ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (ഡബ്ല്യു.ഇ.എൻ) എന്നിവർ തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഒപ്പുവെച്ച കരാറിന് മൂന്ന് വർഷത്തെ കാലാവധിയുണ്ടാകും (KFON MoU with TMA and WEN 2026).

ഈ കൂട്ടായ്മയുടെ ഭാഗമായി വനിതാ സംരംഭക സംഘടനകൾക്കും വനിതകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾക്കും കെഫോൺ ശൃംഖലയിലൂടെ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ സഹായിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കും. കൂടാതെ ഡിജിറ്റൽ ടെക്നോളജീസ്, ഇ-കൊമേഴ്‌സ്, ഓൺലൈൻ മാർക്കറ്റിംഗ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, അവബോധ ക്യാമ്പെയ്‌നുകൾ എന്നിവയും സംഘടിപ്പിക്കും. കൂടാതെ കെഫോൺ ഇൻഫ്രാസ്ട്രക്ടച്ചർ ഉപയോഗപ്പെടുത്തി ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി കെഫോൺ എക്സ്ക്ലൂസിവ് ‘ഷീ ടീം’ ശാക്തീകരണവും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.

“കെഫോണിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വനിതാ സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ സംരംഭങ്ങളെ വിപുലീകരിക്കാനും സാമ്പത്തിക വളർച്ചയിൽ കൂടുതൽ സജീവ പങ്കാളികളാകാനും ഈ കൂട്ടായ്മ സഹായകരമാകും,” പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ മാനേജിങ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട) പറഞ്ഞു.

തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷനിൽ നടന്ന ചടങ്ങിൽ കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ്, തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, വിമൺ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് പ്രസിഡന്റ് റെസ്മി മാക്സിം എന്നിവർ പങ്കെടുത്തു.

Story Summary:
KFON has signed an MoU with the Thiruvananthapuram Management Association (TMA) and the Women Entrepreneurs Network (WEN) to digitally empower women entrepreneurs. The three-year agreement aims to provide high-speed internet and technical support to women-led startups. Key initiatives include workshops on e-commerce, cyber security, and the development of a ‘She Team’ for last-mile connectivity. Dr. Santhosh Babu IAS (Retd), MD of KFON, stated that this collaboration will create new growth opportunities for women in business.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....