കേരളത്തെ പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ കായിക സാക്ഷരതാ സംസ്ഥാനമാക്കി മാറ്റും: പിണറായി വിജയൻ
Sep 10, 2023, 14:56 IST

പത്ത് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായികരംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നൽകും. 1500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണം. ഇതിനായി താഴെത്തട്ടില്‍ കായിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
