Times Kerala

കേരളത്തെ എ ഐ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും; തൊഴിലുറപ്പു പദ്ധതി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കും: സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണം തുടരുന്നു 

 
  കേരളത്തെ എ ഐ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും; തൊഴിലുറപ്പു പദ്ധതി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കും: സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണം തുടരുന്നു 
 

കേരളത്തെ എ ഐ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും; തൊഴിലുറപ്പു പദ്ധതി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കും: സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണം തുടരുന്നു 

പ്രധാന പ്രഖ്യാപനങ്ങൾ

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്കായി 14.85 കോടി
ഹയര്‍ സെക്കന്‍ഡറി വികസനത്തിന് 75.2 കോടി
എസ് സി- എസ് ടി വിദ്യാഭ്യാസത്തിനായി 25 കോടി
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സജീവമാക്കും
നിര്‍മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടിയുടെ പദ്ധതി
സംസ്ഥന പാതകളുടെ വികസനത്തിന് 75 കോടി
കെ എസ് ആര്‍ ടി സി 128.54 കോടി
പുതിയ ഡീസല്‍ ബസ്സിനായി 95 കോടി രൂപ
കേരളത്തെ എ ഐ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റും
2000 വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ
റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കും
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ലയങ്ങള്‍ നവീകരിക്കാന്‍ 10 കോടി
കൈത്തറി ഗ്രാമങ്ങളുടെ നവീകരണത്തിനായി 4 കോടി
ടെക്‌സ് ഫെഡിനായി 9.85 കോടി
ഖാദി വ്യാവസായത്തിന് 14.8 കോടി
കെ എസ് ഐ ഡി സിക്ക് 127.5 കോടി
വനിതാ സഹകരണ സംഘങ്ങള്‍ക്കു 2.7 കോടി
കെനാല്‍ നവീകരണത്തിന് 11.1 കോടി
ഹരിത കര്‍മസേന കുളം നവീകരണത്തിനായി 7.5 കോടി
ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് 21 കോടി
ശബരിമല മാസ്റ്റര്‍ പ്ലാന് 27.6 കോടി
ശുചിത്വ മിഷന് 25 കോടി
പഠിച്ച വിദ്യാലയങ്ങളെ സഹായിക്കാന്‍ സന്നദ്ധരായവരെ പ്രോത്സാഹിപ്പിക്കും
ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16.5 കോടി
വിനോദ സഞ്ചാര മേഖലക്ക് 381.45 കോടി
ഡ് വശങ്ങളില്‍ ട്രാവല്‍ ലോഞ്ചുകള്‍ നിര്‍മിക്കും
പരമ്പരാഗത ഉത്സവങ്ങളെ പ്രോത്സാഹിപ്പിക്കും
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി
ശബരിമല എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തിന് 1.85 കോടി
സമ്പൂര്‍ണ ഭവന പദ്ധതി ലൈഫ് പദ്ധതി വീടുകള്‍ 5 ലക്ഷത്തില്‍ എത്തിക്കും
10,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും
ലൈഫിന് സംസ്ഥാന വിഹിതമായി 207 കോടി
നാളികേര വികസനത്തിന് 65 കോടി
മുതിര്‍ന്ന പൗരന്മാര്‍ക്കായി പദ്ധതി
മറൈന്‍ ഡ്രൈവില്‍ വാണിജ്യ സമുച്ചയവും ഭവന സമുച്ചയവും കോഴിക്കോട് മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കും
ഭരണ ഘടനാ സാക്ഷരത കൈവരിക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും
തൃശൂര്‍ ശക്തന്‍ ബസ്സ്റ്റാന്റ് വികസനത്തിനു 10 കോടി
തൊഴിലുറപ്പു പദ്ധതി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കും
2025 ഓടെ അതി ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും
കുടുംബശ്രീ കാര്യക്ഷമമാക്കും പ്രത്യേക ഉപജീവന പദ്ധതി നടപ്പാക്കുംചന്ദന കൃഷി പ്രോത്സാഹനത്തിനു
നിയമങ്ങളില്‍ മാറ്റം വരുത്തും
പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമം നല്‍കാന്‍ 22 കോടി
മത്സ്യത്തൊഴിലാളികള്‍ക്കു വീടിനായി 10 കോടി
കേരള സമ്പദ് ഘടന സൂര്യോദയ സമ്പദ് ഘടനയായി മാറുന്നു
വികസനത്തുറകളെ സൂര്യോദയ മേഖലയായി വിലയിരുത്തുന്നു
കേരളം മുടിഞ്ഞുപോയ നാടെന്ന് ആക്ഷേപിക്കുന്നവരെ നിരാശപ്പെടുത്തുന്ന സാഹചര്യം
കേന്ദ്രത്തിന്റേത് ശത്രുതാ പരമായ മനോഭാവം
എട്ടു വര്‍ഷം മുമ്പുള്ള കേരളമല്ല ഇന്നത്തെ കേരളം
കേരള മാതൃക മത നിരപേക്ഷതയുടേത്
മൂന്നു വര്‍ഷത്തിനിടെ മൂന്നുലക്ഷം കോടിയുടെ വികസനം
മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും
പൊതു-സ്വകാര്യ മൂലധനം ഉറപ്പാക്കും.
വിഴിഞ്ഞം തുറമുഖം മെയില്‍ തുറക്കും
വിഴിഞ്ഞം പദ്ധതിയുടെ നേട്ടം മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കും
മത്സ്യത്തൊഴിലാളികള്‍ക്കു നൈപുണ്യ പരിശീലനം നല്‍കും
വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഹബ്ബാക്കി മാറ്റും
പശ്ചാത്തല സൗക്യ വികസനത്തിന് 500 കോടി നീക്കിവയ്ക്കും
തീരദേശ പാത, മലയോര പാത വികസനം പുരോഗമിക്കുന്നു
കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകും
വിഴിഞ്ഞം-നാവായിക്കുളം റിങ്ങ് റോഡ് പൂര്‍ത്തിയാക്കും
വന്ദേഭരത് കെ റെയില്‍ ആവശ്യം ശരിവയ്ക്കുന്നു
കെ റെയില്‍ ശ്രമം തുടരും
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 500 കോടി.
തീര സംരക്ഷണത്തിനായി 10 കോടി
പുനര്‍ ഗേഹം പദ്ധതിക്ക് 40 കോടി
മത്സബന്ധന അറ്റകുറ്റപ്പണികള്‍ക്കായി 9.5 കോടി
നെല്ലുല്‍പ്പാദനത്തിനായി 93 കോടി രൂപ
സുഗന്ധ വ്യജ്ഞനത്തിന് 4.6 കോടി രൂപ
വിള ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി
വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കും
ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കും
വ്യാപാരി കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കും
അവര്‍ക്കു സഹായകമായ സങ്കേതിക വിദ്യകള്‍ ലഭ്യമാക്കുംകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറും
ഉന്നത വിദ്യാഭ്യാസ മേഖലിയല്‍ സുപ്രധാന സ്ഥാപനങ്ങള്‍ തുടങ്ങും
നവകേരളത്തിന്റെ പതാകാ വാഹകരനായി സ്റ്റാര്‍ട്ടപ്പുകള്‍
ലോകസാഹചര്യത്തിലെ യുദ്ധവും മാന്ദ്യവും വിലയിരുത്തി ബജറ്റ് തയ്യാറാക്കി
ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷ
അല്ലെങ്കില്‍ പ്ലാന്‍ ബി മുന്നോട്ടു വയ്ക്കുന്നു
കേന്ദ്ര അവഗണനക്കെതിരായി സ്വന്തം നിലയിലെങ്കിലും പ്രതിപക്ഷം സമരത്തിനു തയ്യാറാവണം
ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുന്നു എന്ന പ്രചാരണം തെറ്റ്
ധൂര്‍ത്തടിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം തുറന്ന ചര്‍ച്ചക്കു തയ്യാര്‍
ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല
തനതു വരുമാനം ഇരട്ടിയാക്കും
ടൂറിസം വിവരസാങ്കേതിക വിദ്യാ മേഖലയില്‍ വലിയ സാധ്യത
പ്രവാസി നിക്ഷേപത്തിനു നടപടി
കേന്ദ്ര വിരുദ്ധ പോരാട്ടത്തില്‍ ജനങ്ങളുടെ പിന്തുണ അഭ്യര്‍ഥിക്കുന്നു
കേരളത്തിന്റെ നേട്ടം മറ്റു സംസ്ഥാനങ്ങള്‍ക്കോ കേന്ദ്രത്തിനോ അവകാശപ്പെടാനാവില്ല
കേരളീയം നേട്ടങ്ങളെ ആഘോഷിച്ചു
ഡല്‍ഹി പ്രഗതി മൈതാനം മാതൃകയില്‍ കേരളത്തില്‍ മേള സംഘടിപ്പിക്കും
ഓക്‌സഫോഡ് യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനു മലയാളികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കു 10 കോടി രൂപ വകയിരുത്തി
വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിച്ചു
സംരംഭകരില്‍ നിന്നു മികച്ച പ്രതികരണം
5000 സ്റ്റാര്‍ട്ടപ്പുകള്‍ റജിസ്റ്റര്‍ ചെയ്തു
25 സ്വകാര്യ വ്യവസായപാര്‍ക്ക് തുടങ്ങും
സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും
അന്തര്‍ദേശീയ ടൂറിസം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും
വര്‍ക്കല, കൊല്ലം, ബേപ്പൂര്‍, മണ്‍റോ തുരുത്ത് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും
 

Related Topics

Share this story