തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കി. ആലപ്പുഴ സ്വദേശിയായ ഹരിദാസ് (58) എന്നയാളെയാണ് ജയില്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ജയില്‍ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ഇവിടേക്ക് പ്ലൈവുഡ് കെട്ടി കൊണ്ടുവന്ന കയര്‍ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്‌തത്. 2021ല്‍ മകളുടെ പ്രതിശ്രുതവരന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.