കൊല്ലം : ശബരിമല സ്വർണക്കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ജാമ്യം നൽകി പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കുവാനും സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് കോടതി ജാമ്യം നിഷേധിച്ചത്.
ശബരിമലയിലെ സ്വർണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേർത്തിരുന്നത്. പിന്നീട് 2019ൽ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലും പ്രതി ചേർത്തിരുന്നു.