തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.(Kerala Strong Wind Alert Public Safety Guidelines Issued IMD Monsoon Warning)
കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക. അപകടകരമായ മരച്ചില്ലകൾ നേരത്തെ വെട്ടിയൊതുക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, കൊടിമരങ്ങൾ എന്നിവയുടെ സമീപത്ത് നിൽക്കരുത്. അപകടാവസ്ഥയിലുള്ളവ നേരത്തെ കെട്ടി ഉറപ്പിക്കുകയോ മാറ്റുകയോ ചെയ്യുക.
കാറ്റ് വീശുമ്പോഴേക്കും ജനലുകളും വാതിലുകളും അടയ്ക്കണം. ടെറസിലോ ജനലുകൾക്ക് സമീപത്തോ നിൽക്കരുത്. ഷീറ്റോ ഓലോ മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. വൈദ്യുതി ലൈനുകളോ പോസ്റ്റുകളോ പൊട്ടിവീണാൽ ഉടൻ തന്നെ KSEB കൺട്രോൾ റൂമിലോ (1912) ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂമിലോ (1077) വിവരമറിയിക്കുക. പൊതുജനങ്ങൾ സ്വയം റിപ്പയർ ജോലികൾക്ക് തുനിയരുത്. പത്രം, പാൽ വിതരണക്കാരും കൃഷിയിടങ്ങളിൽ ഇറങ്ങുന്നവരും വെള്ളക്കെട്ടുകളിൽ ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. നിർമാണ തൊഴിലാളികൾ കാറ്റും മഴയും ഉള്ളപ്പോൾ ജോലി നിർത്തിവെച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
Story Summary
The India Meteorological Department has warned of strong winds with speeds up to 50 kmph across isolated places in Kerala today. Disaster management authorities have issued comprehensive safety guidelines to prevent accidents from falling trees, electric posts, and unstable structures.


