തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ ഓൺലൈൻ, ഒ.എം.ആർ. (Kerala PSC exam postponed August 2026) പരീക്ഷകളും മാറ്റിവച്ചതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അറിയിച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായികക്ഷമതാ പരീക്ഷ മാറ്റി:
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 4, 5, 6 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിൽ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ഇതിന്റെയും പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
പത്താംതരം പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക അവസരം:
2026 ജൂലൈ 18-ലെ പത്താംതരം പ്രാഥമിക പരീക്ഷയുടെ ഒന്നാം ഘട്ടവും, ഓഗസ്റ്റ് 1-ന് നടന്ന മൂന്ന്, നാല് ഘട്ട പരീക്ഷകളും വിവിധ കാരണങ്ങളാൽ എഴുതാൻ സാധിക്കാത്തവർക്കായി 2026 ഓഗസ്റ്റ് 22-ന് (രാവിലെ 10.30 – 12.05) പ്രത്യേക പരീക്ഷ നടത്തുന്നതാണ്.
അവസരം ലഭിക്കുന്നവർ:
സർവകലാശാല/മറ്റ് പരീക്ഷകൾ അന്നേ ദിവസം ഉണ്ടായിരുന്നവർ.
അപകടം, അസുഖം, പ്രസവസബന്ധമായ പ്രശ്നങ്ങൾ എന്നിവയാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നവർ.
പരീക്ഷാ തീയതിയിൽ സ്വന്തം വിവാഹം നടന്നവർ അല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവർ.
ഓഗസ്റ്റ് 1-ലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾ.
അപേക്ഷിക്കേണ്ട വിധം:
മതിയായ രേഖകൾ, അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ സഹിതം അതത് പി.എസ്.സി ജില്ലാ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷകൾ ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 7 വൈകുന്നേരം 5.15-നകം നേരിട്ട് നൽകണം. തപാൽ, ഇ-മെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് മാതൃക പി.എസ്.സി വെബ്‌സൈറ്റിലെ ‘Must Know’ എന്ന വിഭാഗത്തിലെ ‘PSC Examination Updates’ ലിങ്കിൽ ലഭ്യമാണ്.
Story Summary:
Kerala PSC has postponed all online/OMR exams scheduled for August 4, 5, 6, and 10, as well as the Beat Forest Officer physical tests, due to heavy rainfall. Additionally, candidates who missed the 10th Level Preliminary exams due to heavy rains or valid personal reasons can apply by August 7 to attend a special exam on August 22.


