HomeKeralaമഴക്കാലത്ത് പടരുന്ന എലിപ്പനി; ലക്ഷണങ്ങളും അറിയേണ്ട പ്രതിരോധ മാർഗ്ഗങ്ങളും | Leptospirosis...

മഴക്കാലത്ത് പടരുന്ന എലിപ്പനി; ലക്ഷണങ്ങളും അറിയേണ്ട പ്രതിരോധ മാർഗ്ഗങ്ങളും | Leptospirosis Symptoms Kerala Rain

മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ (Leptospirosis Symptoms Kerala Rain). അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന അസുഖമാണ് എലിപ്പനി. കനത്ത മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈർപ്പം കൂടിയ കാലാവസ്ഥയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടുതലുള്ളതും എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ പെരുകുന്നതിന് വഴിവെക്കുന്നവയാണ്.

എന്താണ് എലിപ്പനി? കാരണങ്ങൾ:

‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്ടീരിയ പുറന്തള്ളപ്പെടുന്നത്. വളരെ അപൂർവ്വമായി നായ, പൂച്ച, പശു, പന്നി തുടങ്ങിയ മറ്റ് വളർത്തുമൃഗങ്ങളുടെയും ഇത് പകരാം. കനത്ത മഴ പെയ്യുമ്പോൾ ഇവരുടെ വിസർജ്യങ്ങൾ വെള്ളപ്പൊക്കത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മണ്ണിലും കലരുന്നു. ഈ മലിനജലവുമായി സമ്പർക്കം ശരീരത്തിലെ ചർമ്മത്തിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം. മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരാം.

രോഗലക്ഷണങ്ങൾ:

പ്രാരംഭ ഘട്ടത്തിൽ സാധാരണ പനിയായി തോന്നിപ്പിക്കുമെങ്കിലും ശക്തമായ പനിയും വിറയലും, കടുത്ത തലവേദനയും പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം, പേശികളിലെ അസഹനീയമായ വേദന, കണ്ണുകൾക്ക് കടുത്ത ചുവപ്പ് നിറം, ഛർദ്ദി, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ചിലരിൽ പനി കുറഞ്ഞതിനു ശേഷം രോഗം കൂടുതൽ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഈ ഘട്ടത്തിൽ കണ്ണ്, ചർമ്മം എന്നിവ മഞ്ഞനിറമാവുക, മൂത്രത്തിന്റെ അളവ് കുറയാം, കറുത്ത നിറത്തിൽ മലം പോവുകയോ രക്തം ഛർദ്ദിക്കുകയോ ചെയ്യുക, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. ഇത് വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം.

പ്രതിരോധവും മുൻകരുതലുകളും:

• കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും എലിപ്പനിയെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും.
• കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങാതിരിക്കുക. നിർബന്ധമാണെങ്കിൽ ഗംബൂട്ട്, ഗ്ലൗസ് എന്നിവ ധരിക്കുക.
• ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് പൂർണ്ണമായും മൂടുക. മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വൃത്തിയുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ആഹാരസാധനങ്ങൾ മൂടിവെക്കുക. കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുക.
• എലി നശീകരണത്തിന് മുൻഗണന നൽകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
• മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ‘ഡോക്സിസൈക്ലിൻ’ പ്രതിരോധ ഗുളിക കഴിക്കുക.

തുടക്കത്തിലേ കണ്ടെത്തിയാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് എലിപ്പനി പൂർണ്ണമായും ഭേദമാക്കാം. അതിനാൽ ഈ മഴക്കാലത്ത് പനി വന്നാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി, ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.

തയ്യാറാക്കിയത്: ഡോ. സ്മിത മുരളീധരൻ, സീനിയർ കൺസൾട്ടന്റ് – ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

Story Summary:
As the monsoon intensifies, there is a high risk of leptospirosis (rat fever), caused by the Leptospira bacteria, which spreads mainly through the urine of infected rats and other animals contaminating stagnant water. Initial symptoms include high fever, severe muscle pain, and headache, which can progress to liver and kidney failure if left untreated. Preventive measures such as wearing protective gear in muddy water, consuming boiled water, and taking prophylactic Doxycycline pills under medical supervision are highly recommended to control the spread of the disease.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...