HomeCursed Shadowsഅട്ടഹാസങ്ങളുടെയും ആക്രോശങ്ങളുടെയും കോട്ട, പതിനായിരങ്ങൾ കൊല്ലപ്പെട്ട വജ്രനഗരം മരണക്കോട്ടയായ കഥ; ഗോൽകൊണ്ടയുടെ...

അട്ടഹാസങ്ങളുടെയും ആക്രോശങ്ങളുടെയും കോട്ട, പതിനായിരങ്ങൾ കൊല്ലപ്പെട്ട വജ്രനഗരം മരണക്കോട്ടയായ കഥ; ഗോൽകൊണ്ടയുടെ ഭീതിപ്പെടുത്തുന്ന ചരിത്രം | Golconda Fort

ഗോൽകൊണ്ട കോട്ട (Golconda Fort), അവിസ്മരണീയമായ വാസ്തുവിദ്യയുടെയും പകിട്ടാർന്ന മനുഷ്യ കരവിരുതിന്റെയും നിത്യ വിസ്മയം. കോട്ടയിൽ എത്തി ചേരുന്നവരെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു. ഒരുകാലത്ത് വജ്രങ്ങളുടെ കലവറയും, നിധി ശേഖരവുമായിരുന്ന ഇവിടം ഇപ്പോൾ പ്രേതകഥളുടെയും, മരണത്തിന്റെയും, രക്തത്തിന്റെയും നിഗൂഢതകൾ മാത്രമാണ് അവശേഷിക്കുന്നുത്. കാഴ്ചക്കാർക്ക് മുന്നിൽ അവിശ്വസനീയമായ അനുഭൂതി തീർക്കുവാൻ കോട്ടക്ക് കഴിയുന്നു, എന്നാൽ ആ അനുഭൂതിക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് ആരെയും ഭയപ്പെടുത്തുന്ന കഥകളാണ്. കോട്ടയുടെ വിശേഷണങ്ങൾ ഏറെയാണ്, എന്നാൽ എണ്ണമറ്റ വ്യക്തികളുടെ ദാരുണമായ വിയോഗത്തിന് സാക്ഷ്യം വഹിച്ച ഇന്ത്യയിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിലൊന്നെന്ന ഖ്യാതി ഗോൽകൊണ്ട കോട്ടക്ക് സ്വന്തമാണ്. ഇന്ത്യയുടെ ഭൂതകാലത്തെ രൂപപ്പെടുത്തിയ ക്രൂരമായ സംഭവങ്ങളുടെ തെളിവാണ് കോട്ടയുടെ ഇരുണ്ട പൈതൃകം.

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും പടിഞ്ഞാറ്, ഹുസൈൻ സാഗർ തടാകത്തിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് ഗോൽകൊണ്ട കോട്ട സ്ഥിതിചെയുന്നത്. മങ്കൽ എന്ന് പേരിലായിരുന്നു ആദ്യകാലങ്ങളിൽ കോട്ട അറിയപ്പെട്ടിരുന്നത്. 1143-ൽ പ്രതാപരുദ്ര രാജാവിൻ്റെ ഭരണകാലത്താണ് ഈ മൺ കോട്ട നിർമ്മിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ കാകതീയ രാജവംശം പണികഴിപ്പിച്ച ഗോൽക്കൊണ്ട കോട്ട തുടക്കത്തിൽ ഒരു മൺ കോട്ടയായിരുന്നു. പല രാജാക്കന്മാരും രാജവംശങ്ങളും മാറി മാറി കീഴടക്കുകയും കോട്ടയിൽ ഉടനീളം മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിൽ കോട്ടയെ ഒരു ഗംഭീരമായ ശിലാനിർമ്മിതിയാക്കി മാറ്റിയത് കുത്തബ് ഷാഹി രാജവംശമായിരുന്നു. ഈ പ്രദേശത്തിൻ്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഹൈന്ദവ, മുസ്ലീം, പേർഷ്യൻ സ്വാധീനങ്ങളുടെ മിശ്രിതമാണ് കോട്ടയുടെ വാസ്തുവിദ്യ. പ്രസിദ്ധമായ ബാലാഹിസർ കവാടം ഉൾപ്പെടെ എട്ട് കവാടങ്ങളുള്ള കോട്ടയുടെ മതിലുകളും കോട്ടകളും 10 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. കോട്ടയുടെ രൂപകല്പനയിൽ നൂതന ജല പരിപാലന സംവിധാനങ്ങൾ, സങ്കീർണ്ണമായ കല്ലുകൾ, മനോഹരമായ പൂന്തോട്ടങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു.

1518-ൽ കുത്തബ് ഷാഹി രാജവംശം അധികാരത്തിലെത്തിയതോടെ ഗോൽക്കൊണ്ട കോട്ടയുടെ ഇരുണ്ട ചരിത്രത്തിന് തുടക്കമായി. 1687-ൽ മുഗൾ സാമ്രാജ്യം കോട്ട പിടിച്ചടക്കുകയും, അന്ന് കുത്തബ് ഷാഹി രാജകുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കോട്ടയുടെ ചുവരുകൾ സാക്ഷിയായി. ഔറംഗസേബിൻ്റെ സൈന്യം കോട്ടയിൽ ഉണ്ടായിരുന്ന ആരെയും അവശേഷിപ്പിക്കാതെ കൊന്നൊടുക്കി എന്നാണ് ചരിത്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300-ലധികം രാജകുടുംബത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ കോട്ടയുടെ മതിലുകൾക്കുള്ളിൽ ഉപേക്ഷിച്ചു. ഈ കൂട്ടക്കൊല കുത്തബ് ഷാഹി രാജവംശത്തിൻ്റെ ഭരണത്തിന് അന്ത്യം കുറിച്ചു. ഒരു രാജവംശത്തിന് തന്നെ അവസാനം കുറിച്ച ഈ കൂട്ടക്കൊല കോട്ടയുടെ ശപിക്കപ്പെട്ട പൈതൃകത്തിന് തുടക്കം കുറിച്ചു. കുത്തബ് ഷാഹി കൂട്ടക്കൊലയിൽ എത്ര മനുഷ്യർക്ക് ജീവൻ നഷ്ട്ടപ്പെട്ടു എന്നതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ രാജകുടുംബത്തിലുള്ളവരും പ്രജകളുമായി 7,000 മുതൽ 20,000 വരെ പേര് കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു. ഈ കൂട്ട കുരിതിയായിരുന്നു പിന്നീട് കോട്ടയിലെ ഓരോ ദുരനുഭവത്തിന്നും തുടക്കം കുറിച്ചത്. മുഗൾ രാജവംശത്തിന് ശേഷം തീർത്തും ഉപേക്ഷിക്കപ്പെട്ട പ്രേത ഭാവനമായി ഇവിടം മാറി.

മുഗൾ സാമ്രാജ്യത്തിൻ്റെ ശക്തി ക്ഷയിച്ചപ്പോൾ, ഗോൽക്കൊണ്ട കോട്ട ക്രമേണ ഉപേക്ഷിക്കപ്പെട്ടു. ഒരിക്കൽ പ്രൗഢഗംഭീരമായ തലയുയർത്തി നിന്ന് ആ ഘടന തകർന്നു, അതിൻ്റെ പ്രതാപം മങ്ങി. പത്തൊൻപതാം നൂറ്റാണ്ടോടെ കോട്ട ഭൂതകാലത്തിൻ്റെ അവശിഷ്ടമായി മാറി. ഇരുപതാം നൂറ്റാണ്ടിൽ, ബ്രിട്ടീഷ് ഭരണകാലത്ത് കെട്ടിട നിർമ്മാണ സാമഗ്രികളുടെ ശേഖരണ കേന്ദ്രമായി കോട്ട ഉപയോഗിച്ചിരുന്നു.

നൂറ്റാണ്ടുകളിലുടനീളം, ദാരുണമായ സംഭവങ്ങളാലും വിശദീകരിക്കാനാകാത്ത മരണങ്ങളാലും കോട്ടയെ നിശബ്ദമാക്കിത്തീർത്തു. സന്ദർശകർ നിഗൂഢമായ രോഗങ്ങൾ ബാധിക്കുകയും, പരിക്കേൽക്കുകയും , മരണം പോലും സംഭവിച്ചതായി പറയപ്പെടുന്നു. പ്രേതരൂപത്തിലുള്ള ദൃശ്യങ്ങൾ, വിചിത്രമായ ശബ്ദങ്ങൾ, അട്ടഹാസങ്ങൾ, നിലവിളി എന്നിവയാൽ കോട്ടയുടെ അസാധാരണമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഗോൽക്കൊണ്ട കോട്ട ശപിക്കപ്പെട്ടതാണെന്ന് പലരും വിശ്വസിക്കുന്നു, അതിൻ്റെ ഇരുണ്ട ഊർജ്ജം മനുഷ്യരെ അവരുടെ മരണത്തിലേക്ക് ആകർഷിക്കുന്നു. വിചിത്രമായ സംഭവങ്ങളുടെ കഥകൾ പ്രദേശവാസികൾ വിവരിക്കുന്നുണ്ട്. ഇത് കോട്ടയുടെ കുപ്രസിദ്ധി ദൃഢമാക്കുന്നു.

മരണത്തിന്റെ പടിവാതിലായ കോട്ട

ഗോൽകൊണ്ട് കോട്ടയിൽ നിഗൂഢ സാഹചര്യങ്ങളിലും പല അസുഖങ്ങൾ കാരണവും അല്ലാതെയും നിരവധി മനുഷ്യർക്കു ജീവൻ നഷ്ടമായി. 2018-ൽ, ഒരു വിനോദസഞ്ചാരിക്ക് ദുരാത്മാവ് ബാധിച്ചതായി പറയപ്പെടുന്നു. 2018-ൽ തന്നെ രണ്ട് വിനോദ സഞ്ചാരികൾക്ക് ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ട്ടമായി. 2015 ൽ, ഒരു കൂട്ടം സുഹൃത്തുക്കളുടെ ക്യാമറയിൽ പ്രേതത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു എന്നും പറയുണ്ട് . 2012ൽ ഒരു സന്ദർശകൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. 2013 ൽ രണ്ട് കുട്ടികൾ കോട്ടയുടെ വാട്ടർ ടാങ്കിൽ വീണ് മരണപ്പെട്ടു. കോട്ടയിൽ ആത്മഹത്യാ ചെയ്തവരുടെ കണക്കും ചെറുതല്ല. അകെ 23 പേർ ഗോൽകൊണ്ട കോട്ടയിൽ ആത്മഹത്യാ ചെയ്തതായി റിപ്പോർറ്റുകൾ പറയുന്നു .

കോട്ടയിൽ അലയുന്ന തരമതിയുടെ ആത്മാവ്

കുത്തബ് ഷാഹി രാജ്യസഭയിലെ നർത്തകിയായിരുന്ന തരമതിയുടെ പ്രേതകഥകൾ പ്രശസ്തമാണ്. കോട്ടയുടെ പല നിലകളിലായി കരഞ്ഞും അട്ടഹസിച്ചു നടക്കുന്ന ഒരു സ്ത്രീ രൂപം. പലരും പറയുന്നത് രാജകാലത്തെ പോലെയുള്ള വസ്ത്രം ധരിച്ച ഒരു നിഴൽ, കേട്ടാൽ ഭയക്കുന്ന അലർച്ചയും. ചരിത്രപരമായ വിവരണങ്ങളും നാടോടിക്കഥകളും അനുസരിച്ച്, ഗോൽകൊണ്ട പിടിച്ചെടുത്ത മുഗൾ സൈന്യം താരാമതി കൊല്ലപ്പെത്തിയെന്ന് പറയപ്പെടുന്നു. താരമത്തി ഗാനസമല ചക്രവർത്തിക് ഏറെ പ്രീയപ്പെട്ട നർത്തകിയായിരുന്നു എന്നും പറയപ്പെടുന്നു.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...