Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaഉച്ചയോടെ സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 640 രൂപയുടെ കുറവ് |...

ഉച്ചയോടെ സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന് 640 രൂപയുടെ കുറവ് | Gold price

🎙️ Latest Podcast

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയോടെ പവന് ആകെ ഇടിവ് 640 രൂപയായി. പുതിയ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 1,18,080 രൂപയാണ്.(Kerala Gold price fall again by noon by Rs 640)

ഒരു ഗ്രാം സ്വർണത്തിന് 14,760 രൂപയായി. ഇന്നലെ പവന് 1,120 രൂപ വർധിച്ചതോടെ വില വീണ്ടും 1.18 ലക്ഷത്തിന് മുകളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്.

ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് വില. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.