കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; കെ സുരേന്ദ്രന്‍
Sep 17, 2023, 19:50 IST

കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങളെ തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഞെട്ടിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഐഎം നേതാക്കളെ സംരക്ഷിക്കാന്‍ ഭരണസംവിധാനം മുഴുവന്‍ രംഗത്തെത്തിയെന്ന് സുരേന്ദ്രൻ പറഞ്ഞു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സിപിഐഎമ്മിലെ ഉന്നത നേതാക്കളും ചേര്‍ന്ന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.