Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaകാരയ്ക്കാമണ്ഡപം സ്ഫോടനം: കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ വീട്ടിൽ എത്തിയതിൽ അന്വേഷണം |...

കാരയ്ക്കാമണ്ഡപം സ്ഫോടനം: കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ വീട്ടിൽ എത്തിയതിൽ അന്വേഷണം | Karakkamandapam blast

🎙️ Latest Podcast

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്‌നിലെ വീട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെൽഡിംഗ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലാളിയുടെ വിരലുകൾ അറ്റുപോയ സംഭവത്തിന് പിന്നിൽ വൻ സ്‌ഫോടകവസ്തു ശേഖരമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.(Karakkamandapam blast, Investigation underway)

ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്ന് 38 ഡിറ്റണേറ്ററുകൾ കണ്ടെടുത്തു. പാറമടകളിലും ക്വാറികളിലും ഉപയോഗിക്കുന്ന അതിശക്തമായ സ്ഫോടകവസ്തുക്കളാണിവ.

സിമന്റ് തറയ്ക്കടിയിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നതായാണ് സൂചന.  വെൽഡിംഗ് തൊഴിലാളിയായ സഹായരാജിന്റെ (45) ഇടതുകൈയിലെ നാല് വിരലുകൾ സ്ഫോടനത്തിൽ അറ്റുപോയി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.