പാലക്കാട്: തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന് (Train No. 12082/12081) പരീക്ഷണാടിസ്ഥാനത്തിൽ ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു (Kannur Jan Shatabdi Aluva stop). വരും വെള്ളിയാഴ്ച (മേയ് 22) മുതൽ ഈ സ്റ്റോപ്പ് പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ വ്യക്തമാക്കുന്നു. ട്രെയിൻ സമയക്രമ പ്രകാരം, കണ്ണൂരിൽ നിന്നുള്ള ട്രെയിൻ (12081) രാവിലെ 8:48-ന് ആലുവയിലെത്തും.തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ (12082) രാത്രി 7:19-ന് ആലുവയിലെത്തും.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (CIAL) ട്രെയിൻ മാർഗ്ഗം പോകുന്ന യാത്രക്കാർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് ആലുവ. പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ മലബാർ മേഖലയിൽ നിന്നും തെക്കൻ ജില്ലകളിൽ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് ഇനി എറണാകുളം നോർത്ത്/സൗത്ത് സ്റ്റേഷനുകളിൽ ഇറങ്ങി കൊച്ചിയിലെ കടുത്ത ട്രാഫിക് ബ്ലോക്ക് കടന്ന് എയർപോർട്ടിലേക്ക് വരേണ്ടി വരില്ല. ആലുവയിൽ ഇറങ്ങി വളരെ പെട്ടെന്ന് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരാനാകും.
നിലവിൽ കോഴിക്കോട് – തിരുവനന്തപുരം (ആലപ്പുഴ വഴി) സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിന് (12075/12076) ആലുവയിൽ സ്റ്റോപ്പുണ്ട്. ഇതിന് പിന്നാലെയാണ് കോട്ടയം വഴിയുള്ള കണ്ണൂർ ജനശതാബ്ദിക്കും കൂടി ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
Story Summary: Southern Railway has announced a experimental stop for the Thiruvananthapuram Central – Kannur Jan Shatabdi Express at Aluva station, effective from this Friday. The Kannur-bound train will arrive at Aluva at 8:48 AM, while the Thiruvananthapuram-bound train will reach at 7:19 PM. This new stop will significantly benefit passengers travelling to Cochin International Airport (Nedumbassery).

