HomeKeralaകള്ളാടി മണ്ണിടിച്ചിൽ: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും;...

കള്ളാടി മണ്ണിടിച്ചിൽ: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകും; മന്ത്രി ടി. സിദ്ദിഖ് | Kalladi landslide wayanad

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മാരകമായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് (Kalladi landslide wayanad). ദുരന്തത്തിൽ മരണപ്പെട്ട ഏഴ് പേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതവും, കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും കമ്പനി അടിയന്തരമായി കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കള്ളാടി ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒമ്പത് പേരിൽ ആറ് പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകും. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടര ലക്ഷം രൂപയേക്കാൾ ഉയർന്ന തുക ലഭ്യമാക്കാൻ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്തെ റോഡുകളിലും ജനവാസ മേഖലകളിലും അടിഞ്ഞുകൂടിയ ടൺ കണക്കിന് മണ്ണ് എത്രയും വേഗം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രദേശത്തെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കായുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ താൽക്കാലികമായി തിരിച്ചുവിടും. ഈ പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൃത്യമായ സുരക്ഷാ പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകപ്പിനെ (PWD) ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർച്ചു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ എട്ടുപേരുടെയും മൃതദേഹങ്ങൾ എൻഡിആർഎഫും സന്നദ്ധപ്രവർത്തകരും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്.

Story Summary: Minister T. Siddique announced that the construction company responsible will provide compensation to the victims of the Kalladi landslide. Families of the seven deceased will receive ₹6 lakhs, the contract worker’s family will get ₹5 lakhs, and injured individuals will receive ₹2.5 lakhs or more depending on their health condition.

WhatsApp Channel Banner

Latest updates

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

ജെസ്ന തിരോധാന കേസ്: CBI അന്വേഷണം 6 മാസത്തിനകം...

കൊച്ചി: കാണാതായ മുക്കൂട്ടുതറ സ്വദേശിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് സി.ബി.ഐക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. സി.ബി.ഐ സംഘം തങ്ങളെ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന്...

RBI റിപ്പോ നിരക്കിൽ മാറ്റമില്ല: 5.25 ശതമാനത്തിൽ തുടരും,...

മുംബൈ: ആഗോള വിപണികളിലെ അസ്ഥിരതയും പശ്ചിമേഷ്യൻ സംഘർഷങ്ങളും കണക്കിലെടുത്ത് പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ ഗവർണർ അറിയിച്ചു.(RBI...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു: പവന് 1280 രൂപ...

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർദ്ധനവ്. പവന് 1,280 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 160 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ ആഗോള...

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് റീൽസ് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതിക മന്ത്രാലയം (MeitY). ഓഗസ്റ്റ് 5,...

DON'T MISS

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...