HomeNationalപ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥർ...

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം: മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര ഐ.ടി മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തും | MeitY summons Meta executives

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്‌സ്ബുക്ക് റീൽസ് വീഡിയോ താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുടെ ആഗോള ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് വിവരസാങ്കേതിക മന്ത്രാലയം (MeitY). ഓഗസ്റ്റ് 5, 6 തീയതികളിലായി മെറ്റാ പ്രതിനിധികളും ഐ.ടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തും.(MeitY summons Meta executives over PM Modi video removal warning over Safe Harbour Protection)

നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പങ്കുവെച്ച റീൽസ് വീഡിയോ ജൂലൈ 28-നാണ് ഫെയ്‌സ്ബുക്ക് ഏകദേശം അഞ്ച് മണിക്കൂറോളം നീക്കം ചെയ്തത്. അൽഗോരിതത്തിലുണ്ടായ പിഴവ് മൂലമാണ് സംഭവം ഉണ്ടായതെന്ന് മെറ്റാ ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും ഐ.ടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ കടുത്ത പ്രതിഷേധം അറിയിച്ചു.

സംഭവം ഗുരുതരമാണെന്നും മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഔദ്യോഗികമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഐ.ടി ആക്ടിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ അഥവാ നിയമപരമായ സുരക്ഷിതത്വ പരിരക്ഷ മെറ്റയ്ക്ക് നഷ്ടമാകുമെന്ന് ദുബെ മുന്നറിയിപ്പ് നൽകി.

Story Summary

Senior global executives from Meta have been summoned by the Union Ministry of Electronics and Information Technology (MeitY) following the temporary takedown of a Facebook reel posted by Prime Minister Narendra Modi. Parliament panel chief Nishikant Dubey warned that Meta could lose its safe harbour protection under Section 79 of the IT Act if CEO Mark Zuckerberg fails to apologize.

WhatsApp Channel Banner

Latest updates

CJP പ്രതിഷേധത്തിൽ ഭീതി പടർത്താൻ നീക്കം: 2 ISI...

അമൃത്സർ: ഡൽഹി ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധം അലങ്കോലപ്പെടുത്താൻ പദ്ധതിയിട്ട പാക് ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയുള്ള രണ്ട് ഭീകര മൊഡ്യൂളുകളെ പഞ്ചാബ് പോലീസ് തകർത്തു. സംഭവത്തിൽ 5 മുതിർന്നവരും 4 പ്രായപൂർത്തിയാകാത്തവരുമടക്കം...

KSRTC വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ മുതൽ: ഉദ്ഘാടനം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതവുമാക്കാൻ എ.ഐ പവേർഡ് വാട്സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതൽ നിലവിൽ വരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ...

NEET UG പരീക്ഷയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത: രണ്ട്...

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഘടനയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മാതൃകയിൽ രണ്ട് ഘട്ടങ്ങളായി പരീക്ഷ നടത്തുന്നതും, നിലവിലുള്ള പേപ്പർ-പേന...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്: കേസെടുത്ത് സൈബർ പോലീസ്...

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ കേസ് എടുത്ത് സൈബർ പോലീസ്. 'നിതിൻ കക്കേടത്ത്' എന്ന എഫ്.ബി ഐഡിക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.(CM Defamatory...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

DON'T MISS

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...