Times Kerala

 രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളില്‍ കെ-റെറ പരിശോധന നടത്തി

 
 രജിസ്ട്രേഷനില്ലാതെ 14 ഏക്കറില്‍ പ്ലോട്ട് വികസനം: നോട്ടീസ് അയച്ച് റെറ
 

തിരുവനന്തപുരം : രജിസ്റ്റര്‍ ചെയ്യാതെ വില്‍പനയ്ക്കായി പരസ്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി. ആനാട്, നന്നിയോട് പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന രണ്ടു പ്ലോട്ട് വികസന പദ്ധതികളിലാണ് അതോറിറ്റി പരിശോധന നടത്തിയത്.  ആനാട് ബാങ്ക് ജങ്ഷന് എതിര്‍വശത്തുള്ള  രണ്ടേക്കറിലധികം വരുന്ന വസ്തുവിലും നന്നിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള ഒരേക്കറിലധികം വസ്തുവിലുമാണ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്ലോട്ടുകള്‍ വികസിപ്പിച്ച് വില്‍ക്കുന്നത്. കെ-റെറ ഉദ്യോഗസ്ഥര്‍ പ്ലോട്ട് വികസനങ്ങള്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയോടെ പഞ്ചായത്ത് അധികൃതരും പരിശോധനയ്ക്ക് അകമ്പടി സേവിച്ചു. പഞ്ചായത്തില്‍ നിന്നുള്ള ഡെവലപ്‌മെന്‌റ് പെര്‍മിറ്റ് എടുക്കാതെയാണ് രണ്ടു പദ്ധതികളില്‍ നിന്നുമുള്ള യൂണിറ്റുകള്‍ വില്‍പനയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്.


പദ്ധതികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് കെ-റെറ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെ പ്ലോട്ട് തിരിച്ച് വില്‍ക്കുന്നതും പരസ്യം ചെയ്യുന്നതും നിയമവിരുദ്ധമാണ്. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് റെറ നിയമം അനുശാസിക്കുന്ന പിഴയീടാക്കാന്‍ അതോറിറ്റിയ്ക്ക് അധികാരമുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികളില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ നിയമപരിരക്ഷ ലഭിക്കുന്നതല്ല.  

Related Topics

Share this story