HomeKerala'ഫെയ്‌സ്ബുക്കിലല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാൻ കഴിയും': VD...

‘ഫെയ്‌സ്ബുക്കിലല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാൻ കഴിയും’: VD സതീശൻ | Debate

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനല്ല, മറിച്ച് നേരിട്ടുള്ള സംവാദത്തിനാണ് താൻ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(Invited for a direct debate, not on Facebook, says VD Satheesan)

വികസനമുൾപ്പെടെയുള്ള ഏത് വിഷയത്തിലും ചർച്ചയ്ക്ക് പ്രതിപക്ഷം ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം, ഗെയ്‌ൽ പൈപ്പ്‌ലൈൻ, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെക്കുറിച്ച് സംവദിക്കാം. ശബരിമല സ്വർണ്ണക്കൊള്ള, ‘ഡീൽ’ വിവാദം തുടങ്ങിയ വിഷയങ്ങളിലും മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.

സിപിഎമ്മിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. നാല് വോട്ടിന് വേണ്ടി ആർ.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവരുമായി കൂട്ടുകൂടാൻ മടിയില്ലാത്ത പാർട്ടിയാണ് സിപിഎം. ജനസംഘം വർഗ്ഗീയ പാർട്ടിയല്ലെന്ന് മുൻപ് വെള്ളപൂശിയ ചരിത്രം അവർക്കുണ്ട്. സിപിഎമ്മിനെ പിന്തുണച്ചാൽ മതേതരവാദികളും കോൺഗ്രസിനെ പിന്തുണച്ചാൽ വർഗ്ഗീയവാദികളും എന്ന മുഖ്യമന്ത്രിയുടെ നിലപാട് യുക്തിരഹിതമാണ്. എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ഇപ്പോൾ സിപിഎം നേതാക്കൾ മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മുതിർന്ന നേതാവ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞ പ്രതികരണമാണെന്ന് സതീശൻ പറഞ്ഞു. കോൺഗ്രസോ ലീഗോ വിട്ടുവരുന്നവർക്ക് സിപിഎമ്മിൽ സ്ഥാനാർത്ഥിത്വം വരെ നൽകാം, എന്നാൽ സിപിഎം വിടുന്നവർക്ക് കോൺഗ്രസ് പിന്തുണ നൽകരുതെന്ന് പറയുന്നത് എന്ത് യുക്തിയാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും, വാദങ്ങൾ പൊളിച്ചടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിക്കുന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

WhatsApp Channel Banner

Latest updates

‘ഇതിന് പിന്നിൽ ആരാണ്?’: ഇന്ത്യൻ ഹോക്കി ടീമിൻ്റെ കുപ്പായ...

ബംഗളൂരു: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ ഭിന്നത രൂക്ഷമാകുന്നു. ഭരണസമിതിയെയും എക്സിക്യൂട്ടീവ് ബോർഡിനെയും ഇരുട്ടിൽ നിർത്തി എടുത്ത തീരുമാനത്തിൽ അതൃപ്തി...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ: ശരീരഭാരം...

മുംബൈ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിക്കുന്ന ആശങ്കകൾക്ക് ഒടുവിൽ മറുപടിയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. തനിക്കൊരു ആരോഗ്യപ്രശ്നവുമില്ലെന്നും, വരാനിരിക്കുന്ന സിനിമകൾക്കായി ബോധപൂർവ്വം 16 കിലോ ശരീരഭാരം കുറയ്ക്കുകയാണ്...

പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണം പ്രഖ്യാപിച്ചു, റിപ്പോർട്ട് നൽകാൻ ജില്ലാ...

മലപ്പുറം: പാണക്കാട് - വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം...

അസമിൽ പ്രളയക്കെടുതി രൂക്ഷം: മരണസംഖ്യ 87 ആയി ഉയർന്നു;...

ഗുവാഹത്തി: അസമിൽ തുടരുന്ന കനത്ത പ്രളയത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 87 ആയി ഉയർന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...