Times Kerala

എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി
 

 
'കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും എന്ന് പറയാൻ വിപ്ലവം കണ്ടുപിടിച്ച ഒരു നേതാക്കളുമില്ല'; ഹരീഷ് പേരടി

തിരുവനന്തപുരം: ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് ഹരീഷ് വ്യക്തമാക്കി. 

വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ എന്നും അങ്ങനെയാണെങ്കിൽ അത് ജനാധിപത്യമാവില്ലെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഭാരതം എന്ന പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related Topics

Share this story