മസാജ് പാർലറിലെ അനാശാസ്യം: നാലുപേർ അറസ്റ്റിൽ
Sun, 19 Mar 2023

കോഴിക്കോട്: ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യ കേന്ദ്രം ഒരുക്കിയ കേസിൽ പിടിയിലായവരെ അറസ്റ്റ് ചെയ്തു. സ്ഥാപന നടത്തിപ്പുകാരനായ പെരിന്തൽമണ്ണ കിഴക്കുമ്പാടം സ്വദേശി പുത്തൻ പീടികയിൽ മുഹമ്മദ് സ്വാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് സംഘത്തെ സ്ഥാപനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ജാഫർഖാൻ കോളനി റോഡിലെ ഹെൽബല്ല ബ്യൂട്ടി ലോഞ്ച് ആൻസ് സ്പാ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു അനാശാസ്യം. ടൗൺ അസി. കമീഷനർ പി. ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.