Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് എന്നെ സസ്‌പെൻഡ് ചെയ്തത്': തിരുവല്ല സ്പാ പീഡനക്കേസിൽ...

‘ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് എന്നെ സസ്‌പെൻഡ് ചെയ്തത്’: തിരുവല്ല സ്പാ പീഡനക്കേസിൽ പോലീസിനെതിരെ ഉമേഷ് വള്ളിക്കുന്ന് | Thiruvalla spa rape

🎙️ Latest Podcast

തിരുവനന്തപുരം: തിരുവല്ലയിലെ സ്പായിൽ നടന്ന ക്രൂരമായ ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിൽ പോലീസിനുള്ളിലെ വീഴ്ചകളെയും ‘അവിശുദ്ധ ബന്ധങ്ങളെയും’ രൂക്ഷമായി വിമർശിച്ച് ഉമേഷ് വള്ളിക്കുന്ന്. ഇതേക്കുറിച്ച് ചൂണ്ടിക്കാണിച്ചതിനാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(I was suspended for telling you all this, Umesh Vallikkunnu slams police in Thiruvalla spa rape case)

ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചുവിടാൻ അധികാരം ഉണ്ടായാൽ മതി, ഏതു മണ്ടന്മാർക്കും അതിന് പറ്റും. എന്നാൽ സ്വന്തം പണി നേരെ ചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണമെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസ് നിലപാടുകളെ അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

പോലീസിന് മിനിമം അന്തസ്സെങ്കിലും വേണമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഉന്നത ഉദ്യോഗസ്ഥരെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.