രമേശ് ചെന്നിത്തലയ്ക്കുമേൽ സമ്മർദ്ദവുമായി ഐ ഗ്രൂപ്പ് നേതാക്കൾ

തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പരസ്യപ്രതികരണം ഒഴിവാക്കാൻ ചെന്നിത്തലയ്ക്കുമേൽ കടുത്ത സമ്മർദ്ദമാണ് ഐ ഗ്രൂപ്പ് ചെലുത്തുന്നത്. പരസ്യപ്രതികരണം പാടില്ലെന്നും പരാതി പാർട്ടി ഫോറത്തിൽ മാത്രം ഉന്നയിച്ചാൽ മതിയെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അതൃപ്തി പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കുക അല്ലെങ്കിൽ എഐസിസി നേതൃത്വത്തെ നേരിട്ട് കണ്ട് പറയുക എന്നീ നിർദ്ദേശമാണ് ഗ്രൂപ്പ് നേതാക്കൾ ചെന്നിത്തലക്ക് മുന്നിൽ വച്ചത്.

പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമായി.