Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'ശിവൻകുട്ടി വലിയ ഒരാളാണ്, എനിക്ക് അത്രയും നിലവാരവും സംസ്കാരവുമില്ല':നേമം വെല്ലുവിളിക്ക് വി.ഡി...

‘ശിവൻകുട്ടി വലിയ ഒരാളാണ്, എനിക്ക് അത്രയും നിലവാരവും സംസ്കാരവുമില്ല’:നേമം വെല്ലുവിളിക്ക് വി.ഡി സതീശന്റെ പരിഹാസം | V Sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ മത്സരിക്കാനുണ്ടോ എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് പരിഹാസരൂപേണ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ നിലവാരത്തിലേക്കോ സംസ്കാരത്തിലേക്കോ ഉയരാൻ തനിക്ക് കഴിയില്ലെന്നും, ഇത്തരം വെല്ലുവിളികൾക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് പൊളിറ്റിക്കൽ അജണ്ടയാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(I don’t have the same level of quality and culture as V Sivankutty, mocks VD Satheesan)

“ശിവൻകുട്ടി വലിയ ഒരാളാണ്. അദ്ദേഹം നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ്. എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല,” സതീശൻ പറഞ്ഞു. ദിവസേന തനിക്കെതിരെ കാർഡ് പ്രചരണമെന്ന് സതീശൻ ആരോപിച്ചു. ഇത് തന്നെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും തരൂരിന്റെ സജീവ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 100 സീറ്റുകൾ ലക്ഷ്യമിട്ടുള്ള പോരാട്ടത്തിന്റെ പ്രധാന മുഖമായി തരൂർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെയുള്ള ഇത്തരം തോണ്ടലുകളും പിച്ചലുകളും യഥാർത്ഥ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും സതീശൻ കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala